ചാത്തന്നൂർ ∙ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു ഹർത്താലും മനുഷ്യച്ചങ്ങലയും നടത്തി. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയുന്ന തരത്തിൽ അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിലാണു ഹർത്താൽ, മനുഷ്യച്ചങ്ങല, സർവകക്ഷി പൊതുയോഗം എന്നിവ നടത്തിയത്.വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ വൈകിട്ട് 4 മുതൽ ചാത്തന്നൂർ, നെടുങ്ങോലം, പരവൂർ മേഖലകളിൽ ഹർത്താൽ നടത്തി.
ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, യുവജന വിദ്യാർഥി സംഘടന പ്രവർത്തകർ, മഹിളാ സംഘടന പ്രതിനിധികൾ എന്നിവർ മനുഷ്യച്ചങ്ങലയിൽ കണ്ണികളായി. പരവൂർ നഗരസഭ മുൻ ചെയർമാൻ കെ.പി.കുറുപ്പ് ആദ്യ കണ്ണിയായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ സർവകക്ഷി പൊതുയോഗം ഉദ്ഘാടനം ചെയ്തു.
ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
പരവൂർ നഗരസഭ അധ്യക്ഷ പി.ശ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, പരവൂർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് അഡ്വ. വി.എച്ച്.സത്ജിത്ത്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.സേതുമാധവൻ, ബി.തുളസീധരക്കുറുപ്പ്, സിപിഎം ചാത്തന്നൂർ ഏരിയ സെക്രട്ടറി പി.വി.സത്യൻ, സിപിഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി ആർ.ദിലീപ് കുമാർ, ബിജെപി നേതാവ് സന്തോഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം.ഇക്ബാൽ, സിപിഎം ചാത്തന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജയചന്ദ്രൻ, പരവൂർ കൂട്ടായ്മയുടെ സന്തോഷ് പാറയിൽക്കാവ്, പരവൂർ യുവജന കൂട്ടായ്മ പ്രതിനിധി ഷൈൻ എസ്.കുറുപ്പ്, മുൻ നഗരസഭ ചെയർമാൻ സുധീർ ചെല്ലപ്പൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ഹാന്റെക്സ് വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ, കെ.കെ.നിസാർ, കെ.ആർ.ബാബു, വി.സണ്ണി, പി.കെ.മുരളീധരൻ, ജി.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സമരത്തിന്റെ അടുത്ത ഘട്ടമായി ഇന്നു മുതൽ തിരുമുക്കിൽ റിലേ സത്യഗ്രഹം ആരംഭിക്കും. രാവിലെ 10നു ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]