കൊല്ലം ∙ കേരളത്തിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വർണ വ്യാപാരികൾ ആണെന്നും സൗജന്യമായി ആയിരത്തിലേറെ കുട്ടികൾക്ക് കാതുകുത്തി കമ്മലിടൽ നടത്തിയെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ. വിശ്വകർമ ദിനം, ആർട്ടിസാൻസ് ദിനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം എന്നിവയോട് അനുബന്ധിച്ചു ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
50 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനമാണ് ഇപ്പോൾ തന്നെ നടത്തിയിട്ടുള്ളത്.
കേരളത്തിലെ സ്വർണ വ്യാപാരികൾ സൗജന്യമായിട്ടാണ് കമ്മലുകൾ നൽകിയിട്ടുള്ളത്. മൂന്നാമത്തെ തവണയാണ് സൗജന്യമായി കാതുകുത്തി കമ്മൽ ചടങ്ങ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യാപകമായി 5000 സ്വർണ വ്യാപാരികൾ രക്തദാന സമ്മതപത്രം നൽകി.
ജില്ലയിൽ നിന്ന് 400 വ്യാപാരികളാണ് രക്തദാന സമ്മതപത്രം നൽകിയത്. ജില്ലയിലെ 100 സ്വർണത്തൊഴിലാളികളെ വിവിധ യൂണിറ്റുകളിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, ജില്ലാ ട്രഷറർ എസ്.സാദിഖ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ പോച്ചയിൽ, ആർ.ശരവണശേഖർ, ഖലീൽ കുരുംബലിൽ, കണ്ണൻ മഞ്ജു, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കാഞ്ചനം, ജില്ലാ സെക്രട്ടറിമാരായ ജോസ് പാപ്പച്ചൻ, ഷാജഹാൻ അൽ അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]