
നിലമേൽ ∙ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നിർമിച്ച എംസിഎഫുകൾ കാടുമൂടി. നിലമേൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഹരിതകർമ സേനയ്ക്കു മാലിന്യം ശേഖരിച്ചു വയ്ക്കാൻ സ്ഥാപിക്കേണ്ട
മിനി എംസിഎഫുകൾ ആണ് സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിനു പിന്നിൽ കാടു കയറി നശിക്കുന്നത്. മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം എന്നിവയോടു ചേർന്നാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്.
പിന്നീട് പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. ഇരുമ്പുകമ്പി ഉപയോഗിച്ച് നിർമിച്ച എംസിഎഫിന്റെ മേൽക്കൂര ഷീറ്റിട്ടതാണ്.കാടു കയറി കിടക്കുന്ന ഇവിടെ ഇഴജന്തുക്കളും താവളമാക്കി.
കാടു വെട്ടിത്തെളിച്ച് ‘എംസിഎഫുകളെ’ മോചിപ്പിക്കാൻ പഞ്ചായത്ത് തയാറായില്ലെന്നാണ് ആക്ഷേപം. ഒട്ടേറെത്തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]