കൊല്ലം∙ക്രെഡിറ്റ് കാർഡ് നൽകാമെന്ന വാഗ്ദാനത്തിൽപെട്ട് അക്കൗണ്ട് രേഖകൾ നൽകിയ ഗൃഹനാഥന്റെ 60,000 രൂപ നഷ്ടപ്പെട്ടു. കടപ്പാക്കട
കോതേത്തു നഗർ 118ൽ അശ്വതിയിൽ ആർ.ശിവപ്രസാദിന്റെ പണമാണ് നഷ്ടമായത്. എസ്ബിഐയിൽ അക്കൗണ്ടുള്ള ശിവപ്രസാദിനെ ഫോണിൽ ഒരാൾ വിളിച്ച് ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് നൽകാമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു.
പിന്നീട് ഇവർ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്നാണ് രണ്ട് സമയങ്ങളിലായി പണം നഷ്ടമായത്.
സിറ്റി സൈബർ സെല്ലിന് ശിവപ്രസാദ് പരാതി നൽകി. ഫോണിൽ ബന്ധപ്പെട്ടവരെ തേടിയുള്ള അന്വേഷണത്തിൽ ഫോണിന്റെ സിം ആന്ധപ്രദേശ് സ്വദേശിയുടേതാണെന്നു കണ്ടെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]