
അധ്യാപക ഒഴിവ്
കൊല്ലം∙ കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് (സീനിയർ), കൊമേഴ്സ് (ജൂനിയർ), ഹിന്ദി (സീനിയർ), ഇംഗ്ലിഷ് (ജൂനിയർ) എന്നീ തസ്തികകളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് നാലിന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
0474–2725670, 2719346. കൊല്ലം∙മയ്യനാട് വെള്ളമണൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി(ഇംഗ്ലിഷ്), കായിക അധ്യാപകൻ എന്നീ ഒഴിവുകളുണ്ട്.
ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി 21ന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ചാത്തന്നൂർ∙ എംഇഎസ് എൻജിനീയറിങ് കോളജിൽ എംബിഎ, കംപ്യൂട്ടർ ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്.
യോഗ്യതയുള്ളവർ ബയോഡേറ്റ 19ന് മുൻപായി [email protected] അയയ്ക്കുക. 9895495145.
പെരുമൺ എൻജി.
കോളജിൽ ഒഴിവുകൾ
കൊല്ലം∙ പെരുമൺ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 23ന് രാവിലെ 10.30ന് നടത്തും. അപേക്ഷയും രേഖകളുടെ അസ്സൽ പകർപ്പുകളും സഹിതംഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
0474–2550500. ∙ ഇലക്ട്രിഷ്യൻ കം പ്ലമറുടെ താൽക്കാലിക നിയമനത്തിന് 25നു രാവിലെ 10ന് അഭിമുഖം നടത്തും.
0474–2550500.
പാലിയേറ്റീവ് കെയർ നഴ്സ്
പാരിപ്പള്ളി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 30നു വൈകിട്ട് 4ന് മുൻപ് അപേക്ഷ ലഭിക്കണം.
പ്രായപരിധി 40 വയസ്സ്. പ്രവൃത്തി പരിചയം ഉള്ളവർക്കും കല്ലുവാതുക്കൽ പഞ്ചായത്തിൽ സ്ഥിര താമസം ഉള്ളവർക്കും മുൻഗണന.
ആംബുലൻസ് ഡ്രൈവർ
പാരിപ്പള്ളി ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി നിയന്ത്രണത്തിലുള്ള ആംബുലൻസിലേക്ക് ഡ്രൈവറെ നിയമിക്കുന്നു.
30നു 4നു മുൻപ് അപേക്ഷ നൽകണം.
യോഗ പരിശീലകൻ
കുണ്ടറ∙ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലെ യോഗ ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭിമുഖം 23ന് രാവിലെ 11ന് പഞ്ചായത്തിൽ വച്ച് നടത്തും.
അഭിമുഖം 22ന്
കൊല്ലം∙ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 22നു രാവിലെ 10ന് അഭിമുഖം നടത്തും. റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും ജോലി ലഭിക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസവും സ്വായത്തമാക്കുന്നതിൽ ഉദ്യോഗാർഥികളെ സഹായിക്കുകയും സോഫ്റ്റ് സ്കിൽ ഡവലപ്മെന്റ് ട്രെയ്നിങ്, കംപ്യൂട്ടർ ട്രെയ്നിങ്, മാനേജ്മെന്റ് ട്രെയ്നിങ് എന്നിവയും നൽകും.
താൽപര്യമുള്ള പ്ലസ്ടു കഴിഞ്ഞ 18നും 35 വയസ്സിനും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികൾ 22നു രാവിലെ 10ന് ആധാർ കാർഡും 3 ബയോഡേറ്റകളുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം. 8281359930.
അപേക്ഷ ക്ഷണിച്ചു
തേവലക്കര∙ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയവരെ തേവലക്കര പഞ്ചായത്ത് അനുമോദിക്കുന്നു.
പഞ്ചായത്ത് പരിധിയിലുള്ള വിദ്യാർഥികൾ ഫോട്ടോ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം 21ന് വൈകിട്ട് 5ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
ഗ്രാമസഭ നാളെ
കൊട്ടിയം∙ ആദിച്ചനല്ലൂർ പഞ്ചായത്ത് കുമ്മല്ലൂർ ഒൻപതാം വാർഡിലെ ഗ്രാമസഭ നാളെ ഉച്ചയ്ക്ക് 2.30ന് കുമ്മല്ലൂർ വൈഎംസിഎ ഹാളിൽ നടക്കുമെന്ന് പഞ്ചായത്തംഗം ഷാജി ലൂക്കോസ് അറിയിച്ചു.
കെട്ടിട നികുതി: അദാലത്ത് 26ലേക്ക് മാറ്റി
കൊല്ലം∙ കോർപറേഷൻ പരിധിയിലുള്ള വിവിധ വാർഡുകളിലെ കെട്ടിട
നമ്പർ, കെട്ടിട നികുതി എന്നിവയുമായി ബന്ധപ്പെട്ട
പരാതികളും പരിഹരിക്കുന്നതിനായി 22നു രാവിലെ 10നു നടത്താനിരുന്ന അദാലത്ത് 26ലേക്ക് മാറ്റി. രാവിലെ 10 മുതൽ ടൗൺ ഹാളിൽ അദാലത്ത് നടക്കുമെന്ന് മേയർ അറിയിച്ചു.
ക്യാംപ് 29ന്
പട്ടാഴി ∙ ഗവ.
മോഡൽ എൽപിഎസിൽ മനോരമ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ 29നു സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപും സ്കൂൾ കുട്ടികൾക്കു സൗജന്യ കണ്ണട വിതരണവും നടക്കും.
യുജി ആറാം സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 10 മുതൽ
കൊല്ലം∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ യുജി പ്രോഗ്രാമുകളുടെ (2022 അഡ്മിഷൻ) ആറാം സെമസ്റ്റർ റഗുലർ പരീക്ഷകൾ 2025 ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും.
യൂണിവേഴ്സിറ്റി വെബ്സൈറ്റ് (www.sgou.ac.in or erp.sgou.ac.in) വഴി പിഴ കൂടാതെ ഈ മാസം 28 വരെയും, പിഴയോടുകൂടി 30 വരെയും അധിക പിഴയോടെ ഓഗസ്റ്റ് 2 വരെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികളെ പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ ഈ വിദ്യാർഥികളും പരീക്ഷാ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. ഫീസ് സംബന്ധമായ വിവരങ്ങളും, പരീക്ഷാ തീയതികളും സമയവും അടങ്ങിയ പരീക്ഷാ ടൈംടേബിളും ,പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ ഓഗസ്റ്റ് 4 മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എക്സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്നു മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതാണ്. അഡ്മിറ്റ് കാർഡിനു പുറമേ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസൻസ്, യൂണിവേഴ്സിറ്റി ഐഡി കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാക്കേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9188920013, 9188920014
അപകട ഭീഷണി: മരങ്ങൾ മുറിച്ചു മാറ്റണം
തൃക്കരുവ∙ പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വസ്തുവിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ തന്നെ മുറിച്ചു മാറ്റുകയോ ശിഖരങ്ങൾ മുറിക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
ഹജ് ഹെൽപ് ഡെസ്ക്
കരുനാഗപ്പള്ളി ∙ 2026 ലെ ഹജ് കർമത്തിന് പോകുവാൻ ഉദ്ദേശിക്കുന്നവർക്കു വേണ്ടി മുസ്ലിം സർവീസ് സൊസൈറ്റി (എംഎസ്എസ്) കരുനാഗപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഹജ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചു. മസ്ജിദുന്നൂർ ഇമാം കാസിം മുസ്തഫ മൗലവി ആദ്യ അപേക്ഷ അയച്ചു കൊണ്ട് ഹജ് സെല്ലിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിസാർ ആൽഫിയ അധ്യക്ഷത വഹിച്ചു.
നജീർ കെട്ടിടത്തിൽ ആദിനാട് നാസർ, നാസർ ആക്സിസ്, സി.എം.എ.നാസർ, ഹാഷിം മിനത്തതിൽ എന്നിവർ പ്രസംഗിച്ചു. ഹജ് സംബന്ധമായ എല്ലാ സംശയങ്ങളും പരിഹരിക്കാനും അപേക്ഷകൾ കൃത്യമായി അയയ്ക്കാനും ഹെൽപ് ഡെസ്ക് വഴി കഴിയും.
ഫോൺ: 9447398094, 9961366574.
വൈദ്യുതി മുടക്കം
പരവൂർ∙ സംതൃപ്തി, കല്ലങ്കോടി, എംഎൽഎ, കല്ലാഴി, ശിവപാർവതി, സൂര്യ, നെടുങ്ങോലം എച്ച്എസ്, മുതലക്കുളം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കന്റോൺമെന്റ്∙പോളയത്തോട് എന്നിവിടങ്ങളിൽ ഇന്നു 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
അയത്തിൽ∙ബംഗ്ലാവിൽ കോളനി, ബൈപാസ്, ഇരട്ടക്കുളം, ഇരട്ടക്കുളം ക്ഷേത്രം, ഇംപീരിയൽ, കട്ടവിള, മീനാക്ഷി വിലാസം, മുള്ളുകാട്, ലെക്സസ് കമ്പനി, പുത്തൻ ചന്ത, ജിവിഎൽപിഎസ്, കോണേത്ത് ക്ഷേത്രം, രാമാനുജ വിലാസം, വെറ്ററിനറി ആശുപത്രി, സ്റ്റാർ, റേഷൻകട, തെക്കടം എന്നിവിടങ്ങളിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക്∙മുല്ലാക്ക തൈക്കാവ്, വയനക്കുളം, ചകിരിക്കട
ഫസ്റ്റ്, ചകിരിക്കട സെക്കൻഡ്, ഒട്ടത്തിൽ, ഉദയതാര എന്നിവിടങ്ങളിൽ ഇന്നു 8.45 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]