ആര്യങ്കാവ് ∙ ധർമശാസ്താ ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ പുരാവസ്തു വിഭാഗം നടത്തിയ പരിശോധനയ്ക്കൊടുവിൽ നൽകിയ നിർദേശത്തെത്തുടർന്നു ക്ഷേത്രത്തിൽ ചായം പൂശിയതു നീക്കുന്ന പണികൾ തുടങ്ങി. ചായം പൂശിയപ്പോൾ ക്ഷേത്രത്തിലെ ശിൽപങ്ങളുടെ ഭംഗി നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് ഇതു നീക്കാൻ പുരാവസ്തു വകുപ്പ് അധികൃതർ നിർദേശിച്ചത്.
10 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മധുര സൗരാഷ്ട്ര മഹാജനസംഘം ഭാരവാഹി എസ്.എസ്.ശരവണനും കരാറിലെത്തിയത്.
നാലമ്പലം പൊളിച്ചു നീക്കി പുതിയതു പണിയാനായിരുന്നു തീരുമാനം. ചുറ്റമ്പലം, അന്നദാന മണ്ഡപം എന്നിവയടക്കം നിർമിക്കാനാണു 10 കോടി രൂപയുടെ പദ്ധതി തയാറാക്കിയത്.
പൗരാണികമായ ചെറിയ കേടുപാടുകൾ മാത്രമുള്ള ചുറ്റമ്പലം പൊളിച്ചു നീക്കിയാൽ പാണ്ഡ്യ രാജവംശ കാലത്തെ ശിൽപചാരുത നഷ്ടപ്പെടും എന്നായിരുന്നു പുരാവസ്തു വകുപ്പ് പരിശോധനാ സംഘത്തിന്റെ കണ്ടെത്തൽ.
കൗമാര ഭാവത്തിലെ ശാസ്താവ് ആണ് ആര്യങ്കാവിലേത് എന്നാണു വിശ്വാസം. മണ്ഡലകാലം അവസാനിക്കുന്ന ധനു മാസത്തിലാണു ക്ഷേത്രത്തിലെ പാണ്ഡ്യൻ മുടിപ്പും തൃക്കല്ല്യാണ ഉത്സവവും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]