
കൊല്ലം∙ദേശീയ പാതയിൽ രണ്ടു മാസം മുൻപ് വിള്ളൽ കണ്ട് അടച്ച ഭാഗത്ത് വീണ്ടും വിള്ളൽ. കൊട്ടിയം പറക്കുളത്തെ ഉയരപ്പാതയിലാണു വീണ്ടും വിള്ളൽ കണ്ടത്.
നേരത്തേ മേയ് 28ന് ആണ് ഇവിടെ വിള്ളൽ കണ്ടത്. ഇതിനെ തുടർന്ന് കരാറുകാർ എത്തി വിള്ളൽ അടച്ചിരുന്നു.
അന്ന് വിള്ളൽ അടച്ച അതേ സ്ഥലത്താണ് നൂറ്റി അൻപതോളം മീറ്റർ നീളത്തിൽ ഇന്നലെ വീണ്ടും വിള്ളലുണ്ടായത്. കഴിഞ്ഞ തവണ വിള്ളലുണ്ടായപ്പോൾ കലക്ടറുടെ നിർദേശപ്രകാരം കരാർ കമ്പനിയുടെ ഉന്നതർ സ്ഥലം സന്ദർശിച്ച് പരിഹാരം കണ്ടിരുന്നു.
എന്നാൽ റോഡിൽ വീണ്ടും വിള്ളൽ കാണപ്പെട്ടതോടെ നാട്ടുകാരിൽ പ്രതിഷേധം ശക്തമായി.
3 ദിവസം മുൻപ് കൊട്ടിയം ജംക്ഷനിൽ ആർഇ (റീഎൻഫോഴ്സ്ഡ്) സ്ലാബ് വീണ് സ്കൂട്ടർ യാത്രികയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. റോഡിൽ വിള്ളൽ കണ്ട
സ്ഥലം കലക്ടർ എൻ.ദേവിദാസ് സന്ദർശിച്ചു. കരാറുകാരെ വിളിച്ചു വരുത്തി, വേണ്ട
നടപടികൾ അടിയന്തരമായി ചെയ്യണമെന്നു നിർദേശം നൽകി.
ദേശീയ പാത നിർമാണത്തിനിടെ ഉണ്ടാകുന്ന അപകടങ്ങൾ കരാർ കമ്പനി അധികൃതരും ദേശീയപാത അതോറിറ്റിയും ഗൗരവമായി എടുക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ് സെക്രട്ടറി കബീറും റൈസിങ് കൊട്ടിയം ഭാരവാഹികളായ രാജേഷ് ആധാരം, റോയൽ സമീർ, അയൂബ് മേത്തർ, സന്തോഷ് തട്ടാമല, സക്കീർ ബിസ്മി, ഹിരൻ ജോർജ്, കൊട്ടിയം പൗരവേദി പ്രസിഡന്റ് കൊട്ടിയം എൻ.അജിത് കുമാർ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]