
നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതിയിൽ അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് ഭരണസമിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര ∙ നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതിയിൽ നടന്ന അഴിമതി അന്വേഷിക്കണം എന്ന് എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി വിജിലൻസിൽ പരാതി നൽകി. 20% മാത്രം നിർമാണം നടത്തി കരാറുകാരൻ പണി ഉപേക്ഷിച്ചു പോയിട്ടും 46 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതിയിൽ 24 ലക്ഷം രൂപ ജലസേചന വകുപ്പ് കൈമാറി. ഈ ഇടപാടിൽ ക്രമക്കേടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആണ് പരാതിയിൽ ഉള്ളത്. 2 ശുചിമുറികളും മലമുകളിലേക്കുള്ള പടിക്കെട്ടുകളും ചെറിയ കെട്ടിടവും മാത്രമാണു നിർമിച്ചത്. വെള്ളവും വെളിച്ചവും എത്തിച്ചിട്ടില്ല. നെടുവത്തൂർ പഞ്ചായത്തിലെ വെൺമണ്ണൂരിലാണു പൊങ്ങൻപാറ ടൂറിസം പദ്ധതിയുള്ളത്.
ബജറ്റിൽ പ്രഖ്യാപിച്ച ടൂറിസം സർകീട്ട് പദ്ധതിയിലും ഇത് ഇടം പിടിച്ചിരുന്നു. ഒട്ടേറെ നിർമാണങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. കിണർ സ്ഥാപിച്ചു ജലം എത്തിക്കണം. വൈദ്യുതി കണക്ഷൻ വേണം. തൂണുകൾ സ്ഥാപിച്ചു വൈദ്യുത വിളക്കുകൾ സ്ഥാപിക്കണം. സൗരോർജ പാനൽ സ്ഥാപിക്കണം. പടിക്കെട്ടുകൾക്കു കൈവരികൾ സ്ഥാപിക്കണം. കൂടുതൽ പടിക്കെട്ടുകൾ നിർമിക്കണം. കെട്ടിടത്തിൽ വായനശാല സ്ഥാപിക്കണം. ഇരിപ്പിടങ്ങൾ വേണം. ലഘുഭക്ഷണശാല വേണം… ആവശ്യങ്ങൾ നീളുകയാണ്. വിജിലൻസ് അന്വേഷണത്തിലൂടെ ക്രമക്കേട് വിവരങ്ങൾ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നതായി താലൂക്ക് വികസന സമിതി യോഗങ്ങളിലും സർക്കാരിലും പതിവായി ഇതിനു വേണ്ടി സമ്മർദം ചെലുത്തുന്ന പഞ്ചായത്തംഗം ആർ.രാജശേഖരൻ പിള്ള പറഞ്ഞു.