ചടയമംഗലം∙ ഭാര്യയുടെ മൊബൈൽ നമ്പർ തൊട്ടടുത്ത ബന്ധുവിന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ കയറി ബന്ധുവിനെയും ഭാര്യയെയും തലയ്ക്കടിച്ചു പരുക്കേൽപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആയൂർ വയയ്ക്കൽ വഞ്ചിപ്പെട്ടി സ്റ്റെഫിൻ ഭവനിൻ സ്റ്റെഫിനെ (28) ആണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രാത്രി 11ന് വഞ്ചിപ്പെട്ടിയിൽ താമസിക്കുന്ന ബിനു രാജിനെയും ഭാര്യയെയും സ്റ്റെഫിൻ ആക്രമിച്ചതായാണ് കേസ്. ബിനു രാജിന്റെ മൊബൈൽ ഫോണിൽ സ്റ്റെഫിന്റെ ഭാര്യയുടെ ഫോൺ നമ്പർ സേവ് ചെയ്തിരിക്കുന്നത് കണ്ടതിന്റെ വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു.
തലയ്ക്കും ദേഹത്തും ബിനുകുമാറിനും ഭാര്യയ്ക്കും അടിയേറ്റു.
ബോധം നഷ്ടപ്പെട്ട് തറയിൽ കിടന്ന ബിനുകുമാറിനെയും തലയ്ക്ക് പരുക്കേറ്റ ഭാര്യയെയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് അഞ്ചലിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവരെ വെഞ്ഞാറുമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
എസ്എച്ച്ഒ എൻ. സുനീഷ്, എസ്ഐ പ്രദീപ്, ജിഎസ്ഐമാരായ ഫ്രാങ്ക്ലിൻ, സലീന, സിപിഒ സൂരജ് എന്നിവരാണ് അന്വേഷണം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

