കൊല്ലം ∙ ദീപാവലിക്ക് മധുരം നുണയാൻ വിപണന മേളയുമായി കുടുംബശ്രീ. കലക്ടറേറ്റ് അങ്കണത്തിലാണ് മധുര പലഹാരങ്ങളുടെ വിപണന മേള തുടങ്ങിയത്.
12 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള ഉണ്ണിയപ്പം, കേസരി, മൈസൂർ പാക്, ലഡു, ജിലേബി, ബാദുഷ, പാൽ പേട, ഗുലാബ് ജാമുൻ, വിവിധ തരം ഹൽവ തുടങ്ങിയ മധുര പലഹാരങ്ങളാണ് മേളയുടെ ഹൈലൈറ്റ്. ചേന, കടലപ്പരിപ്പ്, ചക്ക, പൈനാപ്പിൾ, മത്തങ്ങ രുചികളിലെ പായസവും അട
പ്രഥമനും മേളയിൽ ലഭിക്കും.
ദീപാവലി സമ്മാനമായി നൽകുന്നതിന് 10 ഇനങ്ങൾ ഉൾപ്പെടുത്തിയ സ്വീറ്റ് ബോക്സും വാങ്ങാം. തെരളി, ഇലയട, കരുപ്പട്ടിക്കാപ്പി… ഇനങ്ങളുടെ പട്ടിക ഏറെയാണ്.
പോഷക ഗുണങ്ങൾ നിറഞ്ഞ ചെറുധാന്യ ഉൽപന്നങ്ങളും മേളയിൽ വിൽപനയ്ക്കുണ്ട്. പുട്ടുപൊടി മുതൽ നൂഡിൽസ് വരെ വൈവിധ്യമാർന്ന മില്ലറ്റ് – റാഗി വിഭവങ്ങൾ വാങ്ങാം.
വിവിധയിനം അരിയും കിട്ടും–രക്തശാലി അരി, മുളയരി. ഞവരയരി.
തേൻ ഉൽപന്നങ്ങൾ തുടങ്ങിയവയും ലഭിക്കും.
മേളയിൽ സന്ദർശകർക്ക് ഇരുന്ന് കഴിക്കാനും പാഴ്സൽ കൊടുക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, അസിസ്റ്റൻറ് ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ബി.ഉന്മേഷ്, ജില്ലാ പ്രോഗ്രാം മാനേജർമാരായ വിഷ്ണു പ്രസാദ്, ആതിര കുറുപ്പ്, മീന മുരളീധരൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]