പത്തനാപുരം∙ റോഡ് നിറയെ കുഴി, മഴ പെയ്താൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുഴിയറിയാതെ അപകടത്തിൽപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല. മൂലക്കട–ഗാന്ധിഭവൻ–കൊച്ചിക്കടവ് റോഡിലാണ് ഈ ദുരിതക്കാഴ്ച. മുസ്ലിം പള്ളി, വനിതകളുടെ വ്യവസായ പാർക്ക്, കുണ്ടയം സർവീസ് സഹകരണ ബാങ്ക്, ഗാന്ധിഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് റോഡ് തകർന്നു കിടക്കുന്നത്.
പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ട് ഗർത്തങ്ങൾ പോലെയായതിനാൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്.
റോഡ് നവീകരിക്കണമെന്നാവശ്യം ശക്തമാണ്. അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെ ശ്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]