ചാത്തന്നൂർ ∙ തിരുമുക്കിലെ അടിപ്പാത വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടു തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ ഇന്ന് ഹർത്താലും മനുഷ്യച്ചങ്ങലയും നടക്കും. ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി അടിപ്പാതയിൽ കരി ഓയിൽ ഒഴിച്ചു റീത്ത് സമർപ്പിച്ചു.
ഹർത്താലിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒന്നു മുതൽ ചാത്തന്നൂർ, നെടുങ്ങോലം, പരവൂർ മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ഹർത്താൽ ആചരിക്കാൻ വ്യാപാരി വ്യവസായി സംഘടനകൾ ആഹ്വാനം ചെയ്തു.
വൈകിട്ട് 5നു തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യ ചങ്ങല തീർക്കും. തുടർന്ന് തിരുമുക്കിൽ നടക്കുന്ന സർവകക്ഷി പൊതുയോഗത്തിൽ പരവൂർ നഗരസഭ ചെയർപഴ്സൻ പി.ശ്രീജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
അടുത്ത ദിവസം മുതൽ തിരുമുക്കിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്നു സമരസമിതി ഭാരവാഹികൾ പറഞ്ഞു.
∙ ജനത്തിനു പ്രയോജനം ഇല്ലാത്ത അടിപ്പാതയിലേക്ക് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി കരി ഓയിൽ ഒഴിച്ചു റീത്ത് വച്ചു. യുഡിഎഫ് ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പരവൂർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത്ത് ലാൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്,
ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജയ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.എം.ഇഖ്ബാൽ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസിയ തുടങ്ങിയവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാമിന്റെ നേതൃത്വത്തിലെ പ്രതിഷേധ പ്രകടനം ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം നിന്ന് ആരംഭിച്ചു.
ഹൈക്കോടതിയിൽ യൂത്ത് കോൺഗ്രസിന്റെ ഹർജി നിലനിൽക്കെ നിർമാണം വീണ്ടും ആരംഭിച്ചത്.ഹൈവേ നിർമാണം മാർച്ചിന് മുൻപ് പൂർത്തിയാക്കണമെന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തീരുമാനമാണ് തിരുമുക്ക് അടിപ്പാത അശാസ്ത്രീയമാണെന്നു വ്യക്തമായിട്ടും തിരുത്താൻ തയാറാകാത്തതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]