
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല.
സീറ്റൊഴിവ്
കൊല്ലം ∙ മുളങ്കാടകം യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടക്കുന്ന ബിബിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം, ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം എന്നീ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്.
0474 2798413. കൊല്ലം ∙ ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കുന്ന പഞ്ചവത്സര ബിഎ/ബിബിഎ/ബികോം എൽഎൽബി കോഴ്സിലും ദ്വിവത്സര എൽഎൽഎം (കോൺസ്റ്റിറ്റ്യൂഷനൽ ലോ) കോഴ്സിലും ഒഴിവുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
0474 2747770.
അധ്യാപക നിയമനം
കൊല്ലം∙ പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുളള മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ലക്ചറർ, മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം ലക്ചറർ – ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം, മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ – 55 ശതമാനം മാർക്കോടെ എംഎസ്സി ബിരുദവും നെറ്റും.
യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക് പ്രവൃത്തി പരിചയത്തിന്റെയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി 21 രാവിലെ 10ന് ഹാജരാകണം.
പാൻ കാർഡ് ആധാർ കാർഡ് എന്നിവ നിർബന്ധം. ഫോൺ: 0475 2910231.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]