
ആചാരം ചൊല്ലി യോദ്ധാക്കൾ പിൻവാങ്ങി; ഓച്ചിറക്കളിക്ക് സമാപനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓച്ചിറ∙ കളരികളിൽ അഭ്യസിച്ച അടവുകളും ചുവടുകളും പ്രത്യേക വായ്ത്താരിയോടെ പരബ്രഹ്മ സന്നിധിയിൽ സമർപ്പിച്ച് ആചാരം ചൊല്ലി യോദ്ധാക്കൾ പിൻവാങ്ങിയതോടെ ഓച്ചിറക്കളി സമാപിച്ചു. കാളച്ചന്തയും കാർഷിക പ്രദർശനവും ഇന്ന് ആരംഭിച്ച് 19നു സമാപിക്കും. ഓച്ചിറക്കളി സമാപിക്കുന്നതോടെ ഓണാട്ടുകരയിലെ ഉത്സവങ്ങൾ സമാപിക്കുകയാണ്.
യുദ്ധസ്മരണകൾ പുതുക്കി രണ്ടുദിനം പടനിലം പോർക്കളമാക്കിയ ഓച്ചിറക്കളിയിൽ ഓണാട്ടുകരയിലെ കളിസംഘങ്ങളും ഒട്ടേറെ കളരി സംഘങ്ങളും പങ്കെടുത്തു. ആദ്യ ദിനത്തെ ഓച്ചിറക്കളി മഴയിൽ കുതിർന്നപ്പോൾ രണ്ടാം ദിനം പോരാട്ട വീര്യം ഉച്ചസ്ഥായിലെത്തി. പടനിലത്തെ അങ്കത്തട്ടിൽ നേർക്കുനേർ അങ്കം കുറിച്ച യോദ്ധാക്കൾ എട്ടുകണ്ടത്തിൽ കയ്യും മെയ്യും മറന്ന പോരാട്ടത്തിന് ശേഷം പരസ്പരം ആചാരം ചൊല്ലി പിരിഞ്ഞതോടെ എട്ടുകണ്ടത്തിൽ നിന്നു ഋഷഭ ഘോഷയാത്രയും യോദ്ധാക്കളും കരയിലേക്ക് തിരികെ പോയി.
ഓച്ചിറക്കളിക്കു സമാപനം കുറിച്ചു നടത്തിയ കരഘഷോയാത്രയിൽ പടത്തലവൻമാർ, കളി ആശാന്മാർ, യോദ്ധാക്കൾ, കരനാഥന്മാർ, ക്ഷേത്ര സ്ഥാനികൾ, അവകാശികൾ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.രാമകൃഷ്ണൻ, മുൻ ജില്ലാ ജഡ്ജി എം.എസ്. മോഹനചന്ദ്രൻ, രമണൻ പിള്ള, എ.എസ്.പി.കുറുപ്പ്, മുൻ സെക്രട്ടറി കളരിക്കൽ ജയപ്രകാശ് എന്നിവർ നേതൃത്വം വഹിച്ചു. ഒട്ടേറെ സംഘങ്ങളുടെ കളരിപ്പയറ്റ് പടനിലത്ത് നടത്തി. ഓച്ചിറക്കളിയിൽ പങ്കെടുത്ത 460 കളി സംഘങ്ങൾക്ക് ഗ്രാൻഡ് വിതരണം നടത്തി.