കുളത്തൂപ്പുഴ∙ ക്ഷീരവികസന വകുപ്പിന്റെ ജില്ലയിലെ മികച്ച വനിതാ ക്ഷീര കർഷകയ്ക്കുള്ള പുരസ്കാരം നെല്ലിമൂട് കുന്നുംപുറത്ത് വീട്ടിൽ മിനി മേരി റെജിക്ക് (55). കുവൈത്തിൽ ഫിനാൻസ് കൺട്രോളർ ആയ ഭർത്താവ് റെജിയുടെ പ്രേരണയിലാണു തുടക്കം. 4 വർഷം മുൻപ് ഒരു പശുവിൽ തുടങ്ങിയ മിനിയുടെ ഫാമിൽ ഇപ്പോൾ 60 പശുക്കളുണ്ട്.
എല്ലാം സ്വന്തം ഫാമിൽ പിറന്നവ. മടത്തറ കൊച്ചുകലിങ്കിലെ ആറര ഏക്കറിലെ ഫാമിലെ 60 പശുക്കളിൽ 24 പശുക്കളാണു കറവയുള്ളത്.
കഴിഞ്ഞ വർഷം 409470 ലീറ്റർ പാലുൽപാദനം നടത്തിയ മികവിനാണു വനിതാ വിഭാഗത്തിൽ പുരസ്കാരം. ഫാമിലെ പശുക്കളുടെ എണ്ണം വർധിച്ചതോടെ മൂന്നര ഏക്കറിൽ തീറ്റപ്പുൽ കൃഷിയും തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ മൂല്യവർധിത ഉൽപന്നമായി ചാണകം ഉണക്കിപ്പൊടിച്ചു തയാറാക്കുന്നുണ്ട്. ചടയമംഗലം ക്ഷീരവികസന യൂണിറ്റിന്റെ മടത്തറ സംഘത്തിന്റെ കീഴിലാണു പ്രവർത്തനം. മകൾ എലിക്ക( കേരള സർവകലാശാല ഇംഗ്ലിഷ് ലിറ്ററേച്ചർ റിസർച് വിദ്യാർഥി.) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

