ശാസ്താംകോട്ട ∙ അച്ഛനും ചേട്ടനും ചേർന്നു യുവാവിനെ കൊലപ്പെടുത്തി രാത്രി മുഴുവൻ കൂട്ടിരുന്ന സംഭവം അറിഞ്ഞ ഞെട്ടലോടെയാണ് തെക്കൻ മൈനാഗപ്പള്ളി ഗ്രാമം ഉണർന്നത്.
സൊസൈറ്റി മുക്കിൽ നിന്നു മാലീത്തറ ലക്ഷംവീട് ഉന്നതിയിലേക്ക് പായുന്ന പൊലീസ് ജീപ്പുകളെ പിന്തുടർന്നെത്തിയാണു മിക്കവരും വിവരമറിഞ്ഞത്. 9 ആയതോടെ വിവരം കാട്ടുതീ പോലെ പടർന്നതോടെ നാടാകെ വീട്ടിലേക്കെത്തി.
രാത്രി നടന്ന സംഘർഷവും തുടർന്നുള്ള കൊലപാതകവും അറിയാതെ പോയതിന്റെ അമ്പരപ്പിലാണ് അയൽവാസികൾ.
മണ്ണൂർക്കാവിൽ ഉത്സവപരിപാടികൾ നടക്കുന്നതിനാൽ രാപകൽ വ്യത്യാസമില്ലാതെ ഗ്രാമമാകെ ആഘോഷത്തിലാണ്. മാനസിക വെല്ലുവിളി നേരിടുന്ന സന്തോഷ് കുമാർ വീട്ടിൽ മിക്കപ്പോഴും സംഘർഷം ഉണ്ടാക്കുന്നതിനാൽ ശബ്ദങ്ങൾ കേട്ടാലും ആരും അത്ര ശ്രദ്ധിക്കാറില്ല. സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ പൊലീസിന്റെ വരവിനായി കാത്ത് പ്രതികളായ രാമകൃഷ്ണനും സനൽകുമാറും വീട്ടിലുണ്ടായിരുന്നു.
കരുനാഗപ്പള്ളി കോഴിക്കോട് നിന്ന് ഇരുപത് വർഷം മുൻപാണ് രാമകൃഷ്ണനും കുടുംബവും തെക്കൻ മൈഗപ്പള്ളിയിൽ എത്തിയത്.
കോവിഡിന്റെ സമയത്താണ് ഭാര്യ സുശീല മരിച്ചത്. മകൾ സൗമ്യയുടെ വിവാഹശേഷം 2 ആൺമക്കളും അച്ഛനും മാത്രമാണ് വീട്ടിൽ. കരുനാഗപ്പള്ളിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്താണു രാമകൃഷ്ണൻ കഴിഞ്ഞിരുന്നത്.
സനൽ നിർമാണ തൊഴിലിൽ സജീവമാണ്. മാനസിക വെല്ലുവിളി ഉണ്ടെങ്കിലും സന്തോഷ് ടൈൽ പണിക്കു പോകാറുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

