കൊട്ടാരക്കര∙ ഒടിഞ്ഞ കയ്യുമായി ട്രിപ്പിൾ ജംപ് പിറ്റിൽ നിന്ന് സ്വർണമെടുത്ത് ക്ലാപ്പന എസ്കെവി എച്ച്എസ്എസിലെ ബി. അലൻ.
വലതു കയ്യിലെ പ്ലാസ്റ്ററുമായി ജൂനിയർ ബോയ്സ് വിഭാഗത്തിലെ ട്രിപ്പിൾ ജംപ് മത്സരത്തില്‍ 11.38 മീറ്റര്‍ പിന്നിട്ടു അലൻ നേടിയ സ്വർണത്തിന്നു തിളക്കം കൂട്ടി. സ്കൂൾ ഗെയിംസിന്റെ ജില്ലാതല ഫുട്ബോൾ മത്സരത്തിനിടെയാണ് കരുനാഗപ്പള്ളി ഉപജില്ലാ ടീമിന്റെ ഗോൾ കീപ്പറായിരുന്ന അലന്റെ കൈ ഒടിഞ്ഞത്.
10 ദിവസം മുൻപാണു കൈ ഒടിഞ്ഞത്.
പരിശീലകനായ അനിലേഷിന്റെ നിർബന്ധത്തെ തുടർന്നാണ് ട്രിപ്പിൾ ജംപിൽ പങ്കെടുത്തത്. ജംപിങ് പിറ്റിലേക്കു വീഴുമ്പോൾ കൈ കുത്താതിരിക്കാനുള്ള പരിശീലനം നല്‍കിയാണു മത്സരത്തിൽ പങ്കെടുപ്പിച്ചത്.
രണ്ടാഴ്ചയ്ക്കു ശേഷമേ പ്ലാസ്റ്റർ നീക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ മേളയിൽ ലോങ് ജംപിൽ സ്വർണം നേടിയിരുന്നു.
സംസ്ഥാന മേളയിൽ അവസാന എട്ട് പേരുടെ പട്ടികയിൽ എത്തി. ഈ വർഷമാണു ട്രിപ്പിൾ ജംപിൽ പരീക്ഷണം തുടങ്ങിയത്.
ക്ലാപ്പന സൗഹൃദം വീട്ടിൽ ബാബു – സിന്ധു ദമ്പതികളുടെ മകനാണ്. സഹോദരി: ആദിത്യ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]