ഇത്തിക്കര ∙ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ ഇത്തിക്കരയിൽ നടക്കുന്ന റിലേ സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു. 14-ാം ദിവസം മോഹനൻ പിള്ള സത്യഗ്രഹം അനുഷ്ഠിച്ചു. പുല്ലിച്ചിറ ഇടവക വികാരി ഫാ.
അമൽ രാജ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിഷേധ സമിതി കൺവീനർ ജി.രാജു അധ്യക്ഷനായി.
അനിൽ കുമാർ, ഷാനവാസ് കുളത്തൂപ്പുഴ, പത്തനാപുരം ഷൈജു, റിൻഷാദ് കണ്ണനല്ലൂർ, മൈലക്കാട് ഫൈസൽ, എ.സുരേഷ്, ശശിധരൻ പിള്ള, എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീനാഗേഷ്, ആർഎസ്പി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഷാലു വി.ദാസ്, സാജൻ, നൗഷാദ്, കൊട്ടിയം നൂറുദ്ദീൻ, ക്ലമന്റ്, രാജേഷ്, രാജു നന്ദനം, അജീഷ് പാറവിള, പ്രശാന്ത്, സിനി, അൻവർ, ജോൺ മോത്ത, മോനിഷ, പ്രമോദ് ജയകുമാരി, ജോസഫ്, വിശ്വനാഥൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു. ജയചന്ദ്രൻ, അനിത, അജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
കൊട്ടിയം പൗരവേദി പ്രസിഡന്റ് അജിത് കുമാർ നാരങ്ങാനീരു നൽകി സത്യഗ്രഹം അവസാനിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]