അഞ്ചൽ ∙ വനവുമായി ബന്ധമില്ലാത്ത അഞ്ചൽ ടൗണിന്റെ ഹൃദയഭാഗത്ത് ഇങ്ങനെ ഒരു ഓഫിസ് എന്തിനെന്ന ചോദ്യം നാട്ടുകാർ ഉയർത്തിത്തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. ഓഫിസ് സമുച്ചയം ഇവിടെ നിന്നു മാറ്റിയാൽ വികസനത്തിനു പുതിയ വഴി തുറക്കും.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ഭരണാധികാരികൾ ശ്രമിക്കുന്നില്ല എന്നാണ് ആക്ഷേപം.
അഞ്ചൽ പഞ്ചായത്തിൽ എവിടെയും ഒരു തുണ്ട് വനഭൂമി പോലും ഇല്ല, എന്നാൽ വനസംരക്ഷണ സേനയിലെ പ്രധാന ഓഫിസുകളിൽ ഒന്നായ ഫോറസ്റ്റ് റേഞ്ച് ഓഫിസ് ടൗണിന്റെ മധ്യഭാഗത്താണ്! പണ്ട് തടി ഡിപ്പോ ആയിരുന്ന സ്ഥലം പിന്നീട് റേഞ്ച് ഓഫിസായി മാറ്റുകയായിരുന്നു. ഇപ്പോൾ ഇങ്ങനെ ഒരു ഓഫിസ് ഇവിടെ ആവശ്യമില്ല എന്നതാണു വസ്തുത.
സ്ഥലം സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾക്ക് ഉപയോഗപ്പെടുത്തിയാൽ ടൗണിന്റെ മുഖഛായ തന്നെ മാറും.
ചണ്ണപ്പേട്ട, ആയിരനെല്ലൂർ വനമേഖലകളിൽ എവിടെയെങ്കിലും ഓഫിസ് മാറ്റി സ്ഥാപിച്ചാൽ വനം സംരക്ഷണത്തിനും ഉതകും. വനം വകുപ്പിന്റെ അധീനതയിൽ ഉള്ള സ്ഥലങ്ങൾ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ പരിധിയിൽ ആയതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കടമ്പകൾ പലതാണ്.
ഇത് അതിജീവിക്കാൻ സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടിവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]