കൊല്ലം ∙ തിരക്കേറിയ റോഡിൽ അപകടരമായി ഒാടിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന്റെ കാൽ ഒടിയുകയും വലതുകാലിലെ തള്ളവിരൽ അറ്റുപോകുകയും ചെയ്തു.
കാവനാട് കേര നഗർ 128ൽ വിളയിൽകാവിൽ വിജയൻ പിള്ളയ്ക്കാണു (57) ഗുരുതര പരുക്കേറ്റത്. ഇന്നലെ രാവിലെ 9.30നു മുളങ്കാടകം വെസ്റ്റ് കൊല്ലം ഗവ.
എച്ച്എസ്എസിനു മുന്നിലാണ് അപകടം ഉണ്ടായത്. കൊല്ലത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായി ഭാര്യയെ കൊണ്ടുവിട്ട
ശേഷം മടങ്ങവേയാണ് അപകടം നടന്നത്.
കൊല്ലത്തു നിന്നു കാവനാട് ഭാഗത്തേക്കു പോയ വിജയൻ പിള്ളയുടെ ബൈക്കിൽ എതിർഭാഗത്തു നിന്നു ദിശ തെറ്റി വന്ന കാർ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അപകടം വരുത്തിയ കാർ സമീപത്തെ കെട്ടിടത്തിലെ ഇരുമ്പ് ഗേറ്റുകൾ ഇടിച്ചു തകർത്ത ശേഷമാണു നിന്നത്.
പരുക്കേറ്റ വിജയൻ പിള്ളയെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷമാണ് അറ്റുപോയ വിരൽ റോഡിൽ കിടക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പൊലീസ് ഉദ്യോഗസ്ഥരാണു വിരൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
അറ്റുപോയ വിരൽ തുന്നിച്ചേർക്കുന്നതിനു വിജയൻ പിള്ളയെ പിന്നീട് മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, അപകടം നടന്ന് ഏറെ സമയമായതിനാൽ വിരൽ തുന്നിച്ചേർക്കാനായില്ല.
അപകടം നടന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. വള്ളിക്കീഴിനു സമീപം കുട്ടികൾക്കുള്ള സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണു കാർ.
കാർ ഒാടിച്ചിരുന്നത് രഘുനാഥൻ എന്നയാളാണെന്നും പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]