ജലവിതരണം നിർത്തിവയ്ക്കും:
കൊല്ലം∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയിൽ നിന്നു വരുന്ന പമ്പിങ് മെയിനിൽ ജലവിതരണ കുഴലുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയിൽ 18നു ജലവിതരണം നിർത്തിവയ്ക്കും. ഇതുമൂലം 18നും 19നും കൊല്ലം കോർപറേഷനിലെ വിവിധ ഡിവിഷനിലും നീണ്ടകര പഞ്ചായത്തിലും ജലവിതരണം മുടങ്ങും.
ഉപഭോക്താക്കൾ മുൻ കരുതൽ സ്വീകരിക്കണമെന്ന് വാട്ടർ സപ്ലൈ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സീറ്റൊഴിവ്
കൊല്ലം∙ വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജിയിൽ നാലുവർഷ ബിരുദ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 0474 2723156, 9497620110.
അധ്യാപക ഒഴിവ്
കരിക്കം∙ ഗവ.എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 10.30ന് നടക്കും.
സൗജന്യ സർജറി ക്യാംപ്
ചാത്തന്നൂർ ∙ റോയൽ ഹെൽത്ത് കെയറിൽ സൗജന്യ സർജറി ക്യാംപ് നാളെ 9 മുതൽ ഒന്നു വരെ നടക്കും.
ഡോ.മണികണ്ഠൻ നേതൃത്വം നൽകും. 9072530302, 9188918748.
ശാസ്ത്ര-ചരിത്ര ശിൽപശാല
കൊല്ലം ∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല ശാസ്ത്ര-ചരിത്ര ശിൽപശാല 27, 28 തീയതികളിൽ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ നടത്തും.
കുട്ടികളുടെ അറിവുകൾ കാലഘട്ടത്തിന് അനുയോജ്യമാകും വിധം വികസിപ്പിക്കുകയാണ് ലക്ഷ്യം. സംഘാടകസമിതി രൂപീകരണ യോഗം 17 ന് വൈകിട്ട് അഞ്ചിന് കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ കലക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]