കൊട്ടാരക്കര∙ പത്രവായന നൽകിയ അറിവിന്റെ ബലത്തിൽ ആധുനിക ബൈക്ക് സ്വന്തമാക്കി ആരോൺ. മലയാള മനോരമയുടെ ന്യൂസ് ഫെസ്റ്റ് ലേണിങ് പസിൽ സീരിയസ് -2 മെഗാ ബംപർ സംസ്ഥാന തല മത്സരത്തിൽ ഏറ്റവും കൂടുതൽ സ്കോർ നേടി വ്യക്തിഗത നേട്ടം കൈവരിച്ച ആരോണിന് രണ്ട് ലക്ഷം രൂപയുടെ ബൈക്ക് സമ്മാനിച്ചു. കൊട്ടാരക്കര കിഴക്കേക്കര സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആരോൺ ഐസക്കിന് സ്കൂൾ ബർസർ ഫാ.ഗീവർഗീസ് എഴിയത്ത് ബൈക്ക് സമ്മാനിച്ചു.
മനോരമ കൊല്ലം സർക്കുലേഷൻ മാനേജർ അരവിന്ദ് കെ.ദേവസ്യ,സർക്കുലേഷൻ എക്സിക്യൂട്ടീവ് നജു.ടി.ദാസ്, അസി.
ഓഫിസർ ജഗൻ വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ടി.ടി.ജോമി, ഹെഡ്മാസ്റ്റർ ടി.രാജു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഫാ.ലിജു ഭട്ടശേരിൽ, സീനിയർ അസിസ്റ്റന്റ് റോസ് മേരി, സ്റ്റാഫ് സെക്രട്ടറി ബിനിൽ ജോൺ, കോ ഓർഡിനേറ്റർ അനീഷ് .കെ.ഏബ്രഹാം, ഷാരോൺ.ടി.ഷൈജു, നല്ല പാഠം കോ ഓർഡിനേറ്റർ കോശി.കെ.ബാബു, മാതാപിതാക്കളായ പി.എൽ. ഐസക്ക്, മിനി എന്നിവർ പങ്കെടുത്തു. വെട്ടിക്കവല യൂണിയൻ ബാലജനസഖ്യം ജോയിന്റ് സെക്രട്ടറി കൂടിയായ ആരോൺ ഐസക് ആദ്യ മത്സരത്തിൽ സൈക്കിളും സമ്മാനമായി നേടിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]