ചാത്തന്നൂർ ∙ കോടതി വിട്ടയച്ച ആളെ അതേ കേസിൽ അറസ്റ്റ് ചെയ്തെന്ന പരാതിയിൽ ചാത്തന്നൂർ എസ്എച്ച്ഒയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത. ഇക്കാര്യത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ ഭാഗം കേൾക്കാനും കമ്മിഷൻ തീരുമാനിച്ചു. കൊല്ലത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
കഴിഞ്ഞ ജനുവരി 29നാണ് പരാതിക്കാരനെ പരവൂർ കോടതി പൂർണമായും കുറ്റവിമുക്തനാക്കിയിരുന്നു. പരാതിക്കാരനെ അറസ്റ്റ് ചെയ്തത് 2025 ഫെബ്രുവരി 12നാണ്.
കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പരാതിക്കാരനെ കസ്റ്റഡിയിലെടുത്തത്.
വീടിന്റെ മതിൽ ചാടി കടന്ന് ഭാര്യയുടെയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. പൊലീസ് ജീപ്പിൽ ഇരുന്ന് പൊലീസ് ഇ-കോർട്ട് സംവിധാനം പരിശോധിച്ചപ്പോഴാണ് വെറുതേ വിട്ട
വിവരം മനസ്സിലാക്കിയത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഇ-കോർട്ട് സംവിധാനം മനസ്സിലാക്കി വേണമായിരുന്നു നടപടി എടുക്കേണ്ടിയിരുന്നതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
കോടതിയിൽ നിന്ന് അറസ്റ്റ് മെമ്മോ തിരികെ വിളിക്കുന്നതിൽ ഉണ്ടായ വീഴ്ച കാരണമാണ് പരാതിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു.
പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിന്റെ കാരണം കുടുംബാംഗങ്ങളോട് പൊലീസ് പറഞ്ഞില്ലെന്നു പരാതിക്കാരനായ പള്ളിമൺ സ്വദേശി വി.ആർ.അജി പറഞ്ഞു.
അറസ്റ്റ് ചെയ്യപ്പെട്ട കേസ് തീർന്നതാണെന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. എന്നാൽ ഇക്കാര്യങ്ങളൊന്നും പൊലീസ് റിപ്പോർട്ടിൽ ഇല്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]