പുനലൂർ ∙ നഗരസഭയിലെ വർഷങ്ങളായി തകർന്നു കിടക്കുന്ന വെട്ടിപ്പുഴ – കുതിരച്ചിറ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പ്രതിഷേധ സംഗമവും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
കോട്ടൂർ ഭാഗത്ത് നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് വെട്ടിപ്പുഴയിൽ സമാപിച്ച ശേഷം ആരംഭിച്ച എംഎൽഎ റോഡ് ഉപരോധം അര മണിക്കൂറോളം നീണ്ടു. തകർന്നു റോഡിലൂടെ കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും ചെറിയ വാഹനങ്ങളിലെ യാത്രയും ഏറെ ബുദ്ധിമുട്ടാണ്.
പവർഹൗസ് കോമളംകുന്ന് വാർഡുകളുടെ അതിർത്തിയിലുള്ള വെട്ടിപ്പുഴ കുതിരച്ചിറ റോഡ് നാലുവർഷമായി തകർന്നു കിടക്കുകയാണ്.
എംഎൽഎ ഫണ്ടിൽ നിന്നും ഉള്ള പണം ഉപയോഗിച്ച് റോഡ് റീ ടാറിങ് ചെയ്യുന്നതായി കാട്ടി ഒരു വർഷം മുൻപ് നിർമാണോദ്ഘാടനം നടത്തി . ഉദ്ഘാടനം നടത്തിയതിന്റെ ബിൽത്തുകയും മാറി എടുത്തു.
എന്നാൽ നാളിതുവരെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയാറാകാത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
ഇതിനിടെ കരാറുകാരൻ റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ എടുത്തതും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു. റോഡിൽ പലയിടത്തും മെറ്റൽ ഇളകി കിടക്കുന്നതു കാരണം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്.
റോഡു പണി നടത്താത്തതിനാൽ ചില ഇടതുപക്ഷ പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. എന്നാൽ ഇതു പ്രഹസനം ആണെന്ന് ആണ് നാട്ടുകാർ പറയുന്നത്.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഉള്ള പ്രവൃത്തികളുടെ നിർവഹണം ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വഴിയാണ്.
അപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ് ഉപരോധം നടത്തിയതെന്നാണ് സ്ഥലവാസികൾ പറയുന്നത്. രണ്ടു സ്ഥിരം സമിതി അധ്യക്ഷരുടെ വാർഡിൽ വരുന്നതാണ് റോഡ് .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]