കൊല്ലം ∙ വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ഇടപെടലുകളിലൂടെയും മതനിരപേക്ഷ മൂല്യങ്ങൾ വരും തലമുറയ്ക്ക് പകർന്നു നൽകണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ആശ്രാമം മൈതാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തിയ ശേഷം അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് അവബോധമുള്ള തലമുറയെ വാർത്തെടുക്കാൻ ഭരണഘടനയുടെ ആമുഖം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനമാണ് കേരളം.
ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത, ജനാധിപത്യം, സാമൂഹിക നീതി, തുല്യത എന്നിവ പാലിക്കാൻ ഓരോ കേരളീയരും പ്രതിജ്ഞാബദ്ധരാണ്.
മതസൗഹാർദവും സാമൂഹിക ഐക്യവുമാണ് കേരളത്തിന്റെ ശക്തി. വർഗീയമായ വിഭജനങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കേരളത്തിനു സാധിച്ചു.
കേരളത്തിലെ ജനാധിപത്യ അവകാശ സംരക്ഷണം ലോകത്തിനാകെ മാതൃകയാണ്. മത, ജാതി വെല്ലുവിളികളെ അതിജീവിച്ചാണ് നവകേരളം ഇവിടെവരെ എത്തിയത്.
ജനാധിപത്യപരമായ സംവാദങ്ങളും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല. എല്ലാ കുട്ടികൾക്കും ഒരേ അവകാശം, തുല്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസമാണ് നൽകുന്നത്.
കഴിഞ്ഞ 9 വർഷങ്ങളിലായി രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തു നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടിയെ ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം ജി.നിർമൽകുമാർ സ്വീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, റൂറൽ എസ്പി വിഷ്ണു പ്രദീപ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു.
എം.നൗഷാദ് എംഎൽഎ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ,സബ് കലക്ടർ നിഷാന്ത് സിഹാര, ഡപ്യൂട്ടി മേയർ എസ്.ജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, കൊല്ലം തഹസിൽദാർ ജി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ കോടതി
കൊല്ലം ∙ ജില്ലാ കോടതിയും കൊല്ലം ബാർ അസോസിയേഷനും ജില്ലാ കോടതി പരിസരത്ത് സംയുക്തമായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ സെഷൻസ് ജഡ്ജി എൻ.വി.രാജു ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ സമത്വവും അന്തസ്സും ഉറപ്പുവരുത്തുന്ന ഭരണഘടന നമുക്ക് നൽകിയ രാഷ്ട്രീയ നേതാക്കളെ ഒരിക്കലും വിസ്മരിക്കരുതെന്നും രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും കുറ്റപ്പെടുത്താൻ എളുപ്പമാണെങ്കിലും അവർ ഭരണത്തിലൂടെ ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതികളും നിർമിച്ച നിയമങ്ങളുമാണ് രാഷ്ട്രത്തെ ഇന്നത്തെ ശക്തമായ നിലയിൽ എത്തിച്ചതെന്നും എൻ.വി.രാജു പറഞ്ഞു.
കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ പി.ബി.ശിവൻ ദേശീയ പതാക ഉയർത്തി.
കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ.വി.നയന, കൊല്ലം അഡീഷനൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ്, ജില്ലാ സർക്കാർ വക്കീൽ എ.രാജീവ്, ജില്ലാ കോടതി ശിരസ്തദാർ നിശാദേവി, കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ കെ.ബി.മഹേന്ദ്ര, അഭിഭാഷക ക്ലാർക് അസോസിയേഷൻ സെക്രട്ടറി ടി.എസ്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർഥികൾ ബാൻഡ് മേളം അവതരിപ്പിച്ചു.
വർഗീയ കക്ഷികളെ തുറന്നുകാട്ടണം: പി.രാജേന്ദ്രപ്രസാദ്
കൊല്ലം ∙ വെറുപ്പിന്റെ രാഷ്ട്രീയം വിൽക്കാൻ ശ്രമിക്കുന്ന വർഗീയ കക്ഷികളുടെ ശ്രമങ്ങൾ തുറന്നു കാട്ടാൻ സ്വാതന്ത്ര്യ ദിനത്തിൽ നാം പ്രതിജ്ഞ എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.
രാജേന്ദ്രപ്രസാദ്. ജനാധിപത്യ ബോധത്തെ തമസ്കരിക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ശ്രമങ്ങളുണ്ടാവുന്ന ഇക്കാലത്ത് ജാഗ്രതയോടെ ജനാധിപത്യ ശക്തികൾ ഉണർന്നു പ്രവർത്തിക്കേണ്ട
കാലമാണ് ഇത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫിസിൽ ദേശീയപതാക ഉയർത്തിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദുകൃഷ്ണ, എ.ഷാനവാസ്ഖാൻ, എ.കെ.ഹഫീസ്, സൂരജ് രവി, എൻ.ഉണ്ണിക്കൃഷ്ണൻ, ജി.ജയപ്രകാശ്, എം.എം.സഞ്ജീവ് കുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, ജി.സേതുനാഥ പിള്ള, എസ്.ശ്രീകുമാർ, ആദിക്കാട് മധു, ഡി.ഗീതാകൃഷ്ണൻ, എച്ച്.അബ്ദുൽ റഹ്മാൻ, കുണ്ടറ ഷെറഫ്, ഹുസൈൻ ഇരവിപുരം, ബി.ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരൻ, മീര രാജീവ്, എ.ഹബീബ് സേട്ട്, കുരീപ്പുഴ യഹിയ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]