കൊട്ടിയം∙ ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങി വീട്ടിലേക്കു നടന്നു പോയ 65 വയസ്സുകാരിക്കു നേരെയുണ്ടായ ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ. മിയ്യണ്ണൂർ പുനക്കന്നൂർ രോഹിണി നിലയത്തിൽ അനൂജിനെയാണ്(24) അറസ്റ്റു ചെയ്തത്.
പൊലീസ് പറഞ്ഞത്: ഇന്നലെ രാവിലെ 10.30ന് മലയവയൽ വള്ളക്കടവ് ഭാഗത്തു വച്ചാണ് വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കാലിലെ അസുഖത്തിന് വാക്കനാടുള്ള ആശുപത്രിയിൽ നിന്നു മരുന്നു വാങ്ങിയ ശേഷം വിജനമായ പാതയിലൂടെ വീട്ടിലേക്കു നടന്നു വരുമ്പോഴായിരുന്നു സംഭവം.
വയോധിക ബഹളം വച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല.
തുടർന്ന് ഇവർ വീട്ടിലെത്തി വിവരം മകളെ അറിയിക്കുകയായിരുന്നു. വീട്ടുകാർ കണ്ണനല്ലൂർ പൊലീസിലും ചാത്തന്നൂർ എസിപിക്കും പരാതി നൽകി.
ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ നിർദേശ പ്രകാരം കണ്ണനല്ലൂർ പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതിയായ അനൂജിനെ വൈകിട്ടോടെ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]