
പുനലൂർ∙ കൊല്ലം- പുനലൂർ റെയിൽ പാതയിൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 70 നിന്ന് 80 കിലോമീറ്റർ ആയി വർധിപ്പിച്ചു. 2010 മേയ് 12 നാണ് പാത കമ്മിഷൻ ചെയ്തത്.
അന്നുമുതൽ ഓരോ മൂന്നുമാസം കൂടുന്തോറും വേഗ പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെ വേഗം വർധിപ്പിക്കുന്നതിന് മുൻപ് ചെയ്യേണ്ട
സാങ്കേതിക നിർമാണം കഴിഞ്ഞ മാസങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ട്രയൽ റണ്ണും വിജയകരമായിരുന്നു.
എന്നാൽ ഏറ്റവും വലിയ വളവുകൾ ഉള്ള മൂന്ന് ഭാഗങ്ങളിൽ പരമാവധി വേഗം 75 കിലോമീറ്റർ ആയിരിക്കും.
വേഗ വർധന പ്രാബല്യത്തിൽ വരുത്തി മധുര ഡിവിഷൻ ഡപ്യൂട്ടി ചീഫ് ഓപ്പറേഷൻ മാനേജർ ഡി. പരിമണൻ ഉത്തരവിറക്കി.
കൊല്ലം- എഗ്മൂർ -ചെന്നൈ എക്സ്പ്രസ് ഉച്ചയ്ക്ക് 55 മിനിറ്റ് കൊണ്ടാണ് കൊല്ലത്തു നിന്നു പുനലൂർ വരെ എത്തിയിരുന്നത്.
പുതിയ വേഗ വർധനയിലൂടെ യാത്രാ സമയം 10 മിനിറ്റോളം ലാഭിക്കുമെന്നു കരുതുന്നു. ഇതിനനുസരിച്ച് അടുത്തവർഷം ജനുവരിയിൽ പുറത്തിറങ്ങുന്ന റെയിൽവേ ടൈംടേബിളിൽ പല ട്രെയിനുകളുടെയും സമയങ്ങളിൽ മാറ്റം വന്നേക്കും.
കൊല്ലം- ചെന്നൈ പാതയിലെ പുനലൂർ മുതൽ ഭഗവതിപുരം വരെയുള്ള പശ്ചിമഘട്ടം ഭാഗത്ത് 10 ഡിഗ്രി വരെ വളവുകൾ ഉള്ളതിനാൽ നിലവിലെ 30 കിലോമീറ്ററി’ൽ കൂടുതൽ വേഗം ഇനിയും അനുവദിച്ചിട്ടില്ല.
ഇതേ പാതയിൽ തമിഴ്നാട്ടിലെ തെങ്കാശി മുതൽ ചെങ്കോട്ട വഴി ഭഗവതിപുരം വരെയുള്ള 17 കിലോമീറ്ററോളം ദൂരത്തിൽ ഏറ്റവും ഒടുവിൽ 100 കിലോമീറ്റർ വേഗത്തിലാണ് ഒഎംഎസ് ട്രയൽ റൺ നടത്തി വിജയിച്ചത്.
അതിനാൽ ഈ പാതയിൽ 90 കിലോമീറ്റർ വരെ പരമാവധി വേഗം അനുവദിക്കുമെന്നാണ് വിവരം . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]