
കല്ലുവാതുക്കൽ ∙ ദേശീയപാത അടിപ്പാതയ്ക്കു സമീപം ഇടറോഡുകളുടെ ശോച്യാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നു. കല്ലുവാതുക്കൽ ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന നടയ്ക്കൽ- വേളമാനൂർ റോഡ്, ചിറക്കര റോഡ് എന്നിവ സർവീസ് റോഡിനോട് ചേർന്നുള്ള ഭാഗം തകർന്നു കിടക്കുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഏറെ തിരക്കുള്ള നടയ്ക്കൽ റോഡ് ആരംഭിക്കുന്ന ഭാഗത്തെ ഇന്റർലോക്ക് ടൈലുകൾ ഇളക്കി മാറ്റിയതിനാൽ റോഡ് തകർന്നു. വിദ്യാർഥികൾ, കാൽനട, വാഹന യാത്രക്കാർ, ടാക്സി – ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ വലയുകയാണ്.
ചിറക്കര റോഡ് ആരംഭിക്കുന്ന ഭാഗം മാസങ്ങളായി വെള്ളക്കെട്ടാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരാതിയെ തുടർന്ന് ഇന്നലെ എൻഎച്ച് അധികൃതർ ഇവിടെ മെറ്റൽ നിരത്തി.
വാഹനങ്ങൾ നിരന്തരം ഓടുന്നതിനാൽ മെറ്റൽ ഇളകി മാറി വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയുണ്ട്. കാലാവസ്ഥ അനുകൂലമായ വേളയിൽ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കിയില്ല. റോഡ് നവീകരിച്ചു സുരക്ഷിത യാത്രാ സൗകര്യം ഒരുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലുവാതുക്കൽ യൂണിറ്റ് പ്രസിഡന്റ് ആർ.മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ, ട്രഷറർ എം.
മോഹൻദാസ് എന്നിവർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]