
കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു;
പരവൂർ∙ കേരള സർവകലാശാലയുടെ റീജനൽ സെന്ററായ പരവൂർ യുഐടിയിൽ ബികോം ബിസിനസ് ഇൻഫോർമേഷൻസ് സിസ്റ്റംസ്, ബിബിഎ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻ ലിറ്ററേച്ചർ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 04742526400, 9544918329, 9995040022, 9061727498.
അധ്യാപക ഒഴിവ്
ഓയൂർ ∙ വാക്കനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23നു രാവിലെ 11നു നടക്കുന്ന അഭിമുഖത്തിനു എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
അഖില കേരള വടംവലി മത്സരം
കുണ്ടറ ∙ തൃപ്പിലഴികം യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തുന്ന അഖിലകേരള വടംവലി മത്സരം 19നു നടക്കും. വൈകിട്ട് 5.30ന് തൃപ്പിലഴികം മുസ്ലിം പള്ളിക്കു സമീപം ചേരുന്ന സാംസ്കാരിക സമ്മേളനം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് യുവധാര ഷിബു പി.ഗീവർഗീസ് അധ്യക്ഷത വഹിച്ചു. നടൻ രാജേഷ് ശർമ മുഖ്യാതിഥിയാകും.
രാത്രി 9നു നടക്കുന്ന വടംവലി മത്സരം എഴുകോൺ എസ്എച്ച്ഒ എസ്.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യും. മത്സരിക്കാൻ താൽപര്യമുള്ള ടീമുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഫോൺ – 8714257402, 7356050198.
സീറ്റൊഴിവ്
കൊല്ലം ∙ മയ്യനാട് ഹയർസെക്കൻഡറി സ്കൂൾ അൺ എയ്ഡഡ് പ്ലസ് വൺ വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. 8921555910.
അപേക്ഷ ക്ഷണിച്ചു
വാളകം ∙ സിഎസ്ഐ ട്രെയിനിങ് സെന്ററിലെ ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ കോഴ്സിനു 50% മാർക്കോടെ പ്ലസ്ടു, വിഎച്ച്എസ്ഇ പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
25 വരെ അപേക്ഷ നൽകാം. 9495431107.
മെഡിക്കൽ ക്യാംപ്
കൊല്ലം ∙ എൻഎസ് ആയുർവേദ ആശുപത്രിയിൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ് നടക്കും. സൗജന്യ കാഴ്ച പരിശോധന, നേത്രരോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, ഗർഭാശയ മുഴകൾ, കേൾവി പരിശോധന തുടങ്ങി വിവിധ ചികിത്സകൾ ലഭ്യമാകും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ സൗജന്യ സേവനം ലഭിക്കും. 0474 2727600, 8547973300.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]