
ഓച്ചിറ ∙ ക്ലാപ്പന ഏഴാം വാർഡ് പെരുനാട് എട്ട് വീടുകളിൽ ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി നാട്ടുകാർ. രണ്ട് വീടുകൾക്കും ഒരു മതിലിനും തകരാറു സംഭവിച്ചു.
വീടിനുള്ളിൽ കിടന്നുറങ്ങിയ ആൾ കട്ടിലിൽ നിന്നു തെറിച്ചു താഴെ വീണു. വീട്ടുകാർ നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി.
തിങ്കളാഴ്ച രാത്രി 11.45നു ആയിരുന്നു സംഭവം. ജിയോളജി വിഭാഗം ഉൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെത്തിയ കരുനാഗപ്പള്ളി ഡപ്യൂട്ടി തഹസിൽദാർ പരിശോധനയ്ക്കു ശേഷം കലക്ടർക്ക് റിപ്പോർട്ട് നൽകി.
പെരുനാട് മീശ മുക്കിന് സമീപം താന്നുക്കൽ തറയിൽ ദേവദത്തിന്റെയും സിയാദ് മൻസിൽ മൻസൂറിന്റെ വീടുകൾക്കാണു ചെറിയ തകരാറുകൾ സംഭവിച്ചത്. ദേവത്തിന്റെ കൂറ്റൻ മതിൽ പുർണമായി തകർന്നു വീണു.
സിയാദാണു കട്ടിലിൽ നിന്നു തെറിച്ചു വീണത്.
മിക്ക വീടുകളിലെയും പാത്രങ്ങൾ ഉൾപ്പെടെ താഴെ വീണിരുന്നു. രാത്രി തന്നെ ഡപ്യൂട്ടി തഹസിൽദാർ സാദത്തും വില്ലേജ് ഓഫിസർ മായയും ഓച്ചിറ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഭൂചലനം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]