
കുളത്തൂപ്പുഴ∙ കുടുംബ വഴക്കിനെ തുടർന്നു പിണങ്ങി സ്വന്തം വീട്ടിൽ കഴിയുന്ന ഭാര്യയെ ഇവരുടെ വീടിന്റെ അടുക്കളയിൽ ഒളിച്ചിരുന്നു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. രണ്ടാം മൈൽ വയലിറക്കത്തു വീട്ടിൽ താമസിക്കുന്ന വർക്കല ചെറുന്നിയൂർ താഴെ വെട്ടൂർ പ്ലാവിള വീട്ടിൽ ഇസ്മായിൽ(33) ആണ് അറസ്റ്റിലായത്.
കുത്തേറ്റ വില്ലുമല രണ്ടാം മൈൽ വലയിറക്കത്തു വീട്ടിൽ ശാലിനി (25) നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് പട്ടികജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുത്തിരുന്നു.
കഴിഞ്ഞ പത്തിന് രാത്രി എട്ടിനായിരുന്നു സംഭവം.
രാത്രിയിൽ ഭാര്യയുടെ വീടിന്റെ അടുക്കളയിൽ ഒളിച്ചിരുന്ന് ഇവിടെയെത്തിയ ഭാര്യയെ ബലമായി കീഴ്പ്പെടുത്തുകയും തള്ളിമാറ്റി ഒാടാൻ ശ്രമിച്ചപ്പോൾ കത്തി ഉപയോഗിച്ചു കഴുത്തിൽ കുത്താൻ ശ്രമിക്കുകയുമായിരുന്നു. രക്ഷപെട്ടോടിയപ്പോൾ കത്തി കൊണ്ടു ഭാര്യയുടെ കഴുത്തു മുറിയുകയും രക്ഷപ്പെടുന്നതിനിടെ ശരീരത്തിന്റെ പലഭാഗങ്ങളിലും കുത്തേൽക്കുകയും ചെയ്തിരുന്നു.
ഇൻസ്പെക്ടർ ബി.അനീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]