
ചാത്തന്നൂർ ∙ ദേശീയപാത നിർമാണത്തിലെ അപാകതകൾ സംബന്ധിച്ചു കേന്ദ്ര ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും നയം വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്. ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാതയ്ക്കു സമാന്തരമായി വീതിയേറിയ അടിപ്പാലം നിർമിക്കുക, ഇത്തിക്കരയിൽ അടിപ്പാത നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി തിരുമുക്കിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു.അപാകത പരിഹരിക്കാൻ തയാറായില്ലെങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും.നിർമാണ പ്രവൃത്തികളിൽ കരാർ കമ്പനിയും എൻഎച്ചിലെ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും രാജേന്ദ്ര പ്രസാദ് ആരോപിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, കെപിസിസി അംഗം നെടുങ്ങോലം രഘു, പരവൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ലത മോഹൻദാസ്, ഡിസിസി ഭാരവാഹികളായ എൻ.ഉണ്ണിക്കൃഷ്ണൻ, എസ്.ശ്രീലാൽ, പി.പ്രതീഷ്കുമാർ, എ.ഷുഹൈബ്, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, പരവൂർ നഗരസഭ ചെയർപഴ്സൻ പി.ശ്രീജ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്കുമാർ, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ കെ.ഷെരീഫ്, കെ.ബിനോയി, ടി.എം.ഇക്ബാൽ, എസ്.വി.ബൈജു ലാൽ, വിഷ്ണു കല്ലുവാതുക്കൽ, ആർ.ഡി.ലാൽ, രാധാകൃഷ്ണ പിള്ള, സുനിൽകുമാർ, ബിനു കുമാർ, സുരേഷ് ഉണ്ണിത്താൻ, യുഡിഎഫ് നേതാക്കളായ പാരിപ്പള്ളി വിനോദ്, സജി സാമുവൽ, ടി.പ്രസന്നൻ, ഹക്കിം പരവൂർ, വരിഞ്ഞം സുരേഷ് ബാബു, സി.ആർ.അനിൽകുമാർ, സുധീർ ചെല്ലപ്പൻ, കൊട്ടിയം ആർ.സാജൻ, ഷീല ബിനു, പോഷക സംഘടന ബ്ലോക്ക് പ്രസിഡന്റുമാരായ കല്ലുവാതുക്കൽ അജയകുമാർ, ബോബൻ പൂയപ്പള്ളി, റീന മംഗലത്ത്, പ്രമോദ് കാരംകോട്, ബിനു വിജയൻ, തുടങ്ങിയവർ പ്രസംഗിച്ചു.ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലാൽ ചിറയത്ത്, പരവൂർ നഗരസഭ കൗൺസിലർ ഖദീജ, പഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, ഷൈനി ജോയി, കെ.ഇന്ദിര, സുബി പരമേശ്വരൻ, ഷൈജു ബാലചന്ദ്രൻ, പ്രമീള,ഡയനീഷ്യ റോയ്സൺ തുടങ്ങിയവർ നേതൃത്വം നൽകി.
ചാത്തന്നൂർ വികസന സമിതി ജനകീയ ധർണ നടത്തി
ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിലെ അടിപ്പാത പുനർനിർമിക്കുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ചാത്തന്നൂർ വികസന സമിതിയുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി.
സമരത്തിനു പിന്തുണയുമായി വ്യാപാരി വ്യവസായികൾ വൈകിട്ട് വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സേതുമാധവൻ, സിപിഎം ഏരിയ സെക്രട്ടറി പി.വി.സത്യൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ..
ആർ.ദിലീപ് കുമാർ, ബിജെപി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത് കുമാർ, കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ, ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു, ചാത്തന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.ദിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി രാജൻ കുറുപ്പ്, വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ജയചന്ദ്രൻ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജോൺ ഏബ്രഹാം, ബിജെപി ചാത്തന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാം രാജ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദസ്തക്കീർ,സമരസമിതി കൺവീനർ കെ.കെ.നിസാർ, വികസന സമിതി കൺവീനർ ജി.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ, വ്യാപാരി വ്യവസായ സംഘടനകൾ, യുവജന വിദ്യാർഥി മഹിളാ പ്രസ്ഥാനങ്ങൾ ധർണയിൽ പങ്കാളികളായി.ഉച്ചയ്ക്കു ശേഷം കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ നിന്നും സമര സ്ഥലത്തേക്കു പ്രകടനം നടത്തി.
തൊഴിലാളി യൂണിയൻ സംഘടനകളും പ്രകടനം നടത്തി ധർണയിൽ പങ്കെടുത്തു.
ജനകീയ കൺവൻഷൻ
ദേശീയപാതയിൽ തിരുമുക്കിൽ അശാസ്ത്രീയമായി നിർമിച്ച അടിപ്പാത മാറ്റി ഫ്ലൈ ഓവർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പരവൂർ പ്രൊട്ടക്ഷൻ ഫോറം നടത്തുന്ന ജനകീയ കൺവൻഷൻ നാളെ വൈകിട്ട് 4ന് എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]