കൊട്ടാരക്കര∙ മന്ത്രിയാകാനും സ്പീക്കർ ആകാനും അർഹതയുണ്ടായിട്ടും പി.അയിഷപോറ്റിയെ സിപിഎം ബോധപൂർവം ഒഴിവാക്കിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി . ഒരുപാട് നേതാക്കളെ സിപിഎം പരീക്ഷിച്ച് പരാജയപ്പെട്ട
കൊട്ടാരക്കരയിൽ ആർ.ബാലകൃഷ്ണപിള്ളയെപ്പോലെയുള്ള അതികായകനെ തോൽപിച്ചാണ് അയിഷപോറ്റി എംഎൽഎ ആയതെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.അയിഷപോറ്റിക്ക് കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നൽകിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കൊട്ടാരക്കരയിൽ സമഗ്രവികസനത്തിന്റെ കാലഘട്ടമായിരുന്നു പി.അയിഷപോറ്റി എംഎൽഎ ആയ 15 വർഷങ്ങൾ.
ഇപ്പോൾ അയിഷപോറ്റിയെ സിപിഎം പേടിക്കുകയാണ്. ജനറൽ സെക്രട്ടറി എം.എ.ബേബി പോലും അയിഷപോറ്റിക്കെതിരെ പ്രതികരിക്കുന്നത് ഇതിന്റെ തെളിവാണ്.
സൈബർ ആക്രമണങ്ങൾ കൊണ്ട് അയിഷപോറ്റിയെ തകർക്കാനാവില്ല.
കോൺഗ്രസ് സംരക്ഷണം ഒരുക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. സ്വീകരണ സമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒ.
രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചെയർമാൻ കെ.
സി. രാജൻ, കെപിസിസി സെക്രട്ടറി എൽ.
കെ. ശ്രീദേവി, പി.
ഹരികുമാർ, സവിൻ സത്യൻ, ആർ. രശ്മി,കെ.ജി.അലക്സ് എന്നിവർ പ്രസംഗിച്ചു.
അയിഷപോറ്റിക്ക് എതിരെ പ്രചാരണത്തിന് എൽഡിഎഫ്
കൊട്ടാരക്കര∙ അർഹമായ സ്ഥാനങ്ങളെല്ലാം നൽകിയിട്ടും സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന പി.അയിഷപോറ്റിയെക്കുറിച്ച് എൽഡിഎഫിന് സഹതാപം മാത്രമാണുള്ളതെന്നും അടുത്ത തിരഞ്ഞെടുപ്പിനെ കൂറുമാറ്റം ഒരു തരത്തിലും ബാധിക്കില്ലെന്നും ഇടത് മുന്നണി നേതാക്കൾ .
പുതിയ കൂടാരത്തിലെത്തി പാർട്ടിക്കും മുന്നണിക്കും എതിരെ അധാർമികയായ ആക്ഷേപങ്ങളാണ് അയിഷപോറ്റി ഉയർത്തുന്നത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് അവർ പാർട്ടി വിട്ടത്.
രണ്ട് തവണ ജില്ലാ പഞ്ചായത്തംഗമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും മൂന്ന് തവണ എംഎൽഎയുമായും പ്രവൃത്തിക്കാൻ പി.അയിഷപോറ്റിക്ക് അവസരം നൽകിയത് പാർട്ടിയും എൽഡിഎഫും ആണ്.
ജില്ലയിൽ ഇത്രയേറെ സ്ഥാനങ്ങൾ ലഭിച്ച മറ്റൊരു സിപിഎം നേതാവും ഇല്ല.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎ ആയിരുന്നപ്പോൾ എന്തെല്ലാം വികസന പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞുവെന്ന് അയിഷപോറ്റി വ്യക്തമാക്കണം. പി.അയിഷപോറ്റിയുടെ അവസരവാദ രാഷ്ട്രീയത്തെ പൊതുജനങ്ങൾക്കിടയിൽ എൽഡിഎഫ് തുറന്നു കാട്ടും.
20ന് ശേഷം എല്ലാ ലോക്കൽ മേഖലകളിലും പ്രചാരണം നടത്തുമെന്നും 25നും 30നും ഇടയിൽ കൊട്ടാരക്കരയിലും എഴുകോണിലും പൊതുസമ്മേളനങ്ങൾ നടത്തുമെന്നും നേതാക്കൾ അറിയിച്ചു. വിശദീകരണയോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് മാത്യു, എൽഡിഎഫ് നേതാക്കളായ ആർ.രഞ്ജിത്, എ.ഷാജു, പി.കെ.ജോൺസൺ, െ.എസ്.ഇന്ദുശേഖരൻ നായർ, സി.ആർ.രാമവർമ, പി.ചന്ദ്രഹാസൻ, ജി.മുരുകദാസൻ നായർ, സി.മുകേഷ്, ഇരുമ്പനങ്ങാട് ബാബു എന്നിവർ സംബന്ധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

