കൊട്ടിയം ∙ ഇത്തിക്കര ജംക്ഷനിൽ നിർമിക്കുന്ന ഭൂഗർഭ അടിപ്പാതയുടെ അശാസ്ത്രീയമായ നിർമാണം എൻഎച്ച്എഐ പുനഃപരിശോധിക്കണമെന്ന് ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം പ്ലാക്കാട് ടിങ്കു ആവശ്യപ്പെട്ടു. ഒരു വർഷത്തിലേറെയായി സമര സമിതികൾ രൂപീകരിച്ച് ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലം കൂടി യായിട്ടാണു സമരസമിതി മുന്നോട്ടുവച്ച പ്ലാനിന്റെ അടിസ്ഥാനത്തിൽ അടിപ്പാത ലഭിച്ചത്. എന്നാൽ ഓയൂർ, ആയൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് അടിപ്പാതയിലൂടെ കൊട്ടിയം ജംക്ഷനിലേക്കു പോകാൻ കഴിയുകയില്ല.
അമ്പലത്തറ മൂഴിയിൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു തിരുമുക്ക് അടിപ്പാത ചുറ്റിക്കറങ്ങി മാത്രമേ കൊട്ടിയം ഭാഗത്തേക്കു പോകാൻ സാധിക്കുകയുള്ളൂ. അശാസ്ത്രീയമായ നിർമിക്കുന്ന ഈ അടിപ്പാത അധികാരികൾ അടിയന്തര പ്രാധാന്യം നൽകി പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിലാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

