കൊല്ലം∙ പരമ്പരാഗത ചുവപ്പു കോട്ടകളിൽ വിള്ളൽ വീഴ്ത്തി ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സീറ്റുകളുടെ എണ്ണം കൂട്ടിയത് ചരിത്രമെന്നു വിലയിരുത്തൽ. ജില്ലാ പഞ്ചായത്ത് രൂപീകൃതമായ ശേഷം ആദ്യമാണ് 10 സീറ്റെന്ന രണ്ടക്കത്തിൽ എത്തുന്നത്.
കടുത്ത യുഡിഎഫ് തരംഗം ഉണ്ടായിരുന്ന 2010ലെ തിരഞ്ഞെടുപ്പിൽ പോലും 8 സീറ്റേ നേടാനായുള്ളൂ. 2015ൽ 4 സീറ്റും 2020ൽ 3 സീറ്റുമായിരുന്നു യുഡിഎഫിന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആറു നിയമസഭാ നിയോജകമണ്ഡലങ്ങളിൽ മുൻതൂക്കം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുമുണ്ട്. എൽഡിഎഫ് സ്ഥിരമായി വിജയിച്ചിരുന്ന ഡിവിഷനുകൾ പിടിച്ചെടുത്താണ് യുഡിഎഫ് മുന്നേറ്റം.
തലവൂരിലെ യുഡിഎഫ് വിജയം ചരിത്രമാണ്. സിപിഎമ്മിനെ ഞെട്ടിച്ച് സീറ്റ് പിടിച്ചെടുത്തത് കോൺഗ്രസിലെ ഡോ.
മീര ടീച്ചർ, അതും 3960 വോട്ടിന്റെ ഭൂരിപക്ഷത്തിനും. യുഡിഎഫ് ഡിവിഷനായ തേവലക്കര (ആർ.
അരുൺരാജ്) കഴിഞ്ഞ തവണ നഷ്ടമായെങ്കിലും ഇക്കുറി തിരിച്ചു പിടിച്ചാണു പകരം വീട്ടിയത്. അതുപോലെ എൽഡിഎഫ് വിജയിച്ചിരുന്ന നെടുമ്പന (ഫൈസൽ കുളപ്പാടം), കുണ്ടറ (വത്സലാ സതീശൻ), കുലശേഖരപുരം (വരുൺ ആലപ്പാട്), കുളത്തൂപുഴ (റീന ഷാജഹാൻ) ഡിവിഷനുകളും യുഡിഎഫ് കുടക്കീഴിലാക്കാൻ കഴിഞ്ഞു.
കലയപുരം ഡിവിഷൻ (ജി.
സരസ്വതി) നേടാനായതാണ് എൽഡിഎഫിന് അൽപമെങ്കിലും ആശ്വാസം. പരമ്പരാഗത എൽഡിഎഫ് സീറ്റുകളിൽ വോട്ടു ചോർച്ച ഉണ്ടായതും ഇടതു മുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള ബന്ധത്തെ തന്നെ ബാധിച്ചേക്കാം.
2020ലെ തിരഞ്ഞെടുപ്പിൽ 26 സീറ്റുകളായിരുന്നു ജില്ലാ പഞ്ചായത്തിൽ. ഡിവിഷൻ ഡീലിമിറ്റേഷനിൽ 27 സീറ്റുകളായി.
പുതിയതായി രൂപീകരിച്ച കരീപ്ര ഡിവിഷനിൽ വിജയിക്കാനായെന്ന് എൽഡിഎഫിന് ആശ്വസിക്കാം. സിപിഎമ്മിലെ വി.
സുമലാൽ 4663 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
മുൻ വർഷങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് ജില്ലാ പഞ്ചായത്തിലെ ഫണ്ട് വിഹിതം കുറവാണെന്ന ആക്ഷേപം നിലനിൽക്കുന്നു. ഇക്കുറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വനിത സംവരണമാണ്. എൽഡിഎഫ് ധാരണ അനുസരിച്ച് കഴിഞ്ഞ തവണ സിപിഐ ആദ്യ രണ്ടര വർഷവും സിപിഎം അവസാന രണ്ടര വർഷവുമാണ് ഭരിച്ചത്. സിപിഐ ആദ്യമെങ്കിൽ ഡോ.
ആർ. ലതാദേവിക്കാണ് സാധ്യത. സിപിഎമ്മിനാണ് ആദ്യമെങ്കിൽ പെരിനാട് ഡിവിഷനിൽ നിന്നു ജയിച്ച ബി.
ജയന്തിക്കാകും സാധ്യത. കോർപറേഷൻ ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം ആവശ്യപ്പെട്ടേക്കും.
ജില്ലാ പഞ്ചായത്ത് കക്ഷിനിലകൾ
∙ 2025 എൽഡിഎഫ്: 17
യുഡിഎഫ്: 10
∙ 2020
എൽഡിഎഫ്: 23
യുഡിഎഫ്: 3
∙ 2015
എൽഡിഎഫ്: 22
യുഡിഎഫ്: 4
∙ 2010
എൽഡിഎഫ്: 18
യുഡിഎഫ്: 8
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

