ശാസ്ത്ര പ്രദർശനം 21 മുതൽ 25 വരെ:
കൊല്ലം ∙ ക്വാണ്ടം സയൻസിന്റെ 100ാം വാർഷികത്തോട് അനുബന്ധിച്ചു ടികെഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി 21 മുതൽ 25 വരെ ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കും. കോളജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു പ്രദർശനം ഒരുക്കുന്നത്. ഹൈസ്കൂൾ തലം മുതലുള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും മുൻകൂട്ടി റജിസ്റ്റർ ചെയ്തു പ്രദർശനം കാണാൻ അവസരമുണ്ട്.
ടികെഎം എൻജി.കോളജിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ പരിശീലനം
കൊല്ലം ∙നാട്ടിലും വിദേശത്തും തൊഴിൽ സാധ്യതകളുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർക്കുള്ള പരിശീലന ക്ലാസുകൾ കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ആരംഭിക്കുന്നു. ഈ കോഴ്സ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം ഉള്ളവർക്കും ഡിപ്ലോമ യോഗ്യത ഉള്ളവർക്കും മാത്രമാണ്.
ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ലാസുകൾ നടത്തും. 7204981998, 9496350851.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ആരംഭിക്കുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് ഓൺലൈൻ അല്ലെങ്കിൽ ഓഫ്ലൈനായി ക്ലാസിൽ പങ്കെടുക്കാം.
7204981998.
ഗെസ്റ്റ് അധ്യാപക ഒഴിവ്
ചാത്തന്നൂർ ∙ എസ്എൻ കോളജ് കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 21നു രാവിലെ 9.30ന് അഭിമുഖം നടക്കും.
വൈദ്യുതി മുടക്കം
പരവൂർ∙ കൊല്ലരഴികം പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

