പരവൂർ∙ ബൈപാസ് റോഡുകൾ വിവിധ ജോലികൾക്കായി ഒരുമിച്ച് അടച്ചതിൽ പ്രതിഷേധം. സമാജം ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് ഒല്ലാൽ റെയിൽവേ ഗേറ്റിലേക്കുള്ള റോഡ് കെഎസ്ഇബി 11 കെവി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം മുതൽ 10 ദിവസത്തേക്കാണ് അടച്ചിട്ടിരിക്കുന്നത്. ഇന്നലെ മേൽപാലം–ഒല്ലാൽ റെയിൽവേ ഗേറ്റ് റോഡ് കൂടി 14 ദിവസത്തെ നവീകരണത്തിനായി അടച്ചതോടെയാണ് പരവൂർ ബൈപാസിൽ പൂർണ യാത്ര നിരോധനമായത്.
നഗരസഭയുടെ റോഡ് നവീകരണവും കെഎസ്ഇബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കലും കാരണം സ്വകാര്യ ബസുകളടക്കം വീതി കുറഞ്ഞ ദയാബ്ജി ജംക്ഷൻ റോഡിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
വകുപ്പുകൾ ഏകോപനമില്ലാതെ റോഡടച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ഒല്ലാൽ റെയിൽവേ ഗേറ്റ് അടച്ചാൽ പരവൂരിലേക്കും തിരികെ പാരിപ്പള്ളിയിലേക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ. റോഡടച്ചാൽ പോകേണ്ട
ബദൽ മാർഗങ്ങളെ കുറിച്ച് സൂചന ബോർഡുകൾ ഇല്ലാത്തത് ഒല്ലാലിലും സമാജത്തിലും ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കുള്ള ആംബുലൻസുകൾ, പരവൂർ അഗ്നിരക്ഷാ നിലയത്തിലെ ഫയർ എൻജിനുകൾ എന്നിവ റെയിൽവേ ഗേറ്റിൽ കുടുങ്ങുന്ന അവസ്ഥയാണ്.ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിക്കാത്തത് കാരണം വീതി കുറഞ്ഞ ഇടറോഡുകളിൽ വാഹനങ്ങൾ കുടുങ്ങാൻ സാധ്യതയുണ്ട്. റെയിൽവേ ഗേറ്റ് അറ്റകുറ്റ പണിക്ക് അടച്ച് ഇടേണ്ടി വന്നാൽ പരവൂരിലേക്കു പ്രവേശിക്കാൻ ദയാബ്ജി റോഡിലൂടെ കിലോമീറ്ററുകൾ കറങ്ങി സഞ്ചരിക്കേണ്ടി വരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]