പത്തനാപുരം ∙ കനത്ത മഴയിൽ ടൗൺ വെള്ളത്തിൽ; റോഡ് നിർമാണത്തിലെ അശാസ്ത്രീയതയിൽ പകച്ചു നാട്ടുകാർ. കല്ലുംകടവ്, ജനതാ ജംക്ഷൻ, ചെമ്മാൻ പാലം, മാർക്കറ്റ് റോഡ് ഭാഗങ്ങളിലാണു റോഡ് വെള്ളത്തിലായത്.
കല്ലുംകടവ് ഭാഗത്തു വെള്ളം ഉയർന്നു വലിയ വാഹനങ്ങൾക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയിലെത്തി. ഇതോടെ ഗതാഗതക്കുരുക്കു രൂക്ഷമായ പാതയിൽ മഴ അവസാനിച്ചു വെള്ളം ഇറങ്ങിക്കഴിഞ്ഞാണു ഗതാഗതം സാധാരണ നിലയിലായത്. ജനതാ ജംക്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ റോഡ് നിറഞ്ഞാണ് വെള്ളമൊഴുകിയത്.
ഓടയിലേക്കു പലയിടത്തും വെള്ളം ഇറങ്ങാത്ത അവസ്ഥയുണ്ട്.
നവീകരിച്ച ശേഷം റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. റോഡ് നിർമാണ സമയത്തുതന്നെ നിർമാണത്തിൽ അശാസ്ത്രീയത ഉണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
മഴ ശക്തമായാൽ ടൗൺ മിക്കവാറും സമയങ്ങളിൽ പൂർണമായും വെള്ളത്തിലാകുമെന്ന ഭീതിയിലാണു നാട്ടുകാർ. ആശുപത്രി ജംക്ഷൻ, ചെമ്മാൻ പാലം, ചെന്നിലമൺ ഭാഗങ്ങളും സമാന അവസ്ഥയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

