പരവൂർ∙ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പരവൂർ സ്വദേശിനി ഗൗരി ആർ.ലാൽജി (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്.
പരവൂർ മലയാള മനോരമ ഏജന്റും റോഷ്ന ബുക്സ് ഉടമയുമായ കുറുമണ്ടൽ ചെമ്പന്റഴികം വീട്ടിൽ സി.എൽ.ലാൽജിയുടെയും ഒ.ആർ.റോഷ്നയുടെയും മകളാണ്. എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു.
കൊല്ലം എസ്എൻ വനിതാ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരുന്നു.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ കൊല്ലം ജില്ലാ ടോപ്പർ ആയിരുന്നു. ആദ്യ ശ്രമത്തിൽ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയിൽ 63-ാം റാങ്ക് നേടിയാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്. സിവിൽ സർവീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം.
അതിനായുള്ള തീവ്ര പരിശീലനത്തിലാണ്. സ്കൂൾ കാലഘട്ടം മുതൽ എഴുത്ത്, മത്സര പരീക്ഷകളിൽ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്രം വായനയും മത്സര പരീക്ഷകളിൽ നേട്ടം നേടാൻ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.
ഒൻപതാം ക്ലാസ് വിദ്യാർഥിയായ ദേവദത്ത് സഹോദരനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

