അഞ്ചൽ ∙ കൊല്ലം ഏരൂരിൽ വ്യാപാരികളുമായി ചർച്ച നടത്തി ഏകീകരിച്ചിട്ടും ഇറച്ചിയുടെ വില തോന്നിയ പോലെ വാങ്ങുന്നുവെന്ന് ആരോപണം. മാട്ടിറച്ചി എല്ലോട് കൂടിയത് 410 രൂപയ്ക്കും എല്ല് ഇല്ലാതെ 430 രൂപയ്ക്കും വിൽക്കാനായിരുന്നു ഏരൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ 11ന് കൂടിയ യോഗത്തിൽ ധാരണയായത്.
ഈ ധാരണ കാറ്റിൽ പറത്തി ഇപ്പോൾ 460 രൂപയ്ക്കു വരെ ഇറച്ചി വിൽക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ഏരൂരിലെ ഇറച്ചി വ്യാപാരിയും കോണ്‍ഗ്രസ് നേതാക്കളും ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. വില കൂട്ടി ഇറച്ചി വിൽക്കുന്നത് ചോദ്യം ചെയ്തപ്പോൾ ‘നല്ല മാംസം കൊടുത്തിട്ടാ ഞാന്‍ ഈ കട
നടത്തുന്നത്, ഇറച്ചിയും നെയ്യും എല്ലുമാണ് ഞാന്‍ കൊടുക്കുന്നത്, ബീഫ് ഞാന്‍ 440 രൂപയ്ക്ക് വില്‍ക്കും, എന്താ തനിക്ക് പ്രശ്നം’ എന്നായിരുന്നു ഇറച്ചി വ്യാപാരിയുടെ മറുപടി.
ഇതേത്തുടർന്ന് വ്യാപാരിയുമായി തർക്കമുണ്ടാകുകയും വിലകുറക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ എത്തിയ പൊലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ച്, പഞ്ചായത്ത് തീരുമാനം നടപ്പിലാക്കണമെന്ന് വ്യാപാരിയോട് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷം 360 രൂപയുണ്ടായിരുന്ന മാട്ടിറച്ചി വിലയാണ് ഒരു വർഷം കൊണ്ട് ഇത്രയും വർധിച്ച് 460 രൂപ വരെയായതെന്ന് ഏരൂർ പഞ്ചായത്ത് കോൺഗ്രസ് കോർ കമ്മിറ്റി ചെയർമാൻ സി.ജെ. ഷോം ചൂണ്ടിക്കാട്ടി.
പഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷം മാട്ടിറച്ചി സ്റ്റാളുകളുടെ ലേലം പൂർത്തിയായതിന് ശേഷം വ്യാപാരികൾ അകാരണമായി വർധിപ്പിച്ചത് നീതീകരിക്കാൻ കഴിയില്ലെന്നും അദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]