കുണ്ടറ∙ മദ്യലഹരിയിൽ പൊതുസ്ഥലത്ത് വച്ച് യുവതിയോട് അതിക്രമം കാട്ടിയ സർക്കാർ ഉദ്യോഗസ്ഥനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തെ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ (38) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഇളമ്പള്ളൂരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം. സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം പുറത്തേക്കിറങ്ങിയ യുവതിയെ സന്തോഷ് കടന്നു പിടിക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ ഇയാൾ അസഭ്യം പറയുകയും ചെയ്തു.
സംഭവം കണ്ടുനിന്നവർ ഇയാളെ തടഞ്ഞുനിർത്തി പൊലീസിന് കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസുകാരെയും ആക്രമിച്ചു.
കുണ്ടറ സ്റ്റേഷനിലെ സിപിഒ റിയാസിന് പരുക്കേറ്റു. മുഖത്തും കയ്യിലും പരുക്കേറ്റ റിയാസ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പൊതുസ്ഥലത്ത് വച്ച് സ്ത്രീയോട് അതിക്രമം കാട്ടിയതിനും പൊലീസുകാരെ ആക്രമിച്ചതിനും വെവ്വേറെ കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]