
കുണ്ടറ∙ മരത്തിന്റെ തടിയിലേക്ക് തുളഞ്ഞുകയറിയ വൈദ്യുത കമ്പികൾ അപകടഭീഷണിയായിട്ടും കെഎസ്ഇബിക്ക് കണ്ടമട്ടില്ല. വെള്ളിമൺ വ്ലാവേത്ത് കുളം – നവജ്യോതി റോഡരികിൽ നിൽക്കുന്ന തേക്കിലാണ് സമീപത്തെ പോസ്റ്റിലെ രണ്ട് വൈദ്യുത കമ്പികൾ തടിയിലേക്കു തറഞ്ഞ നിലയിലുള്ളത്.
വർഷങ്ങളായി ഇതേ അവസ്ഥയിലായതിനാൽ കമ്പികളുടെ മുകളിലൂടെ തൊലി വളർന്നുതുടങ്ങി. മരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാൽ മരത്തിന്റെ സമീപത്ത് നിന്നാൽ തന്നെ ഷോക്കേൽക്കുന്ന സ്ഥിതിയാണ്.
ഇടയ്ക്കിടെ പെയ്യുന്ന മഴ അപകടം വർധിപ്പിക്കും. കഴിഞ്ഞ ദിവസം ഇതുവഴി പോയ സമീപവാസി മതിലിൽ പിടിച്ചപ്പോൾ ഷോക്കേറ്റു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് തേക്ക് മരത്തിൽ വൈദ്യുതി കമ്പികൾ തറച്ചു കയറിയത് കണ്ടത്.
കുണ്ടറ കെഎസ്ഇബി സെക്ഷന്റെ പരിധിയിൽ വരുന്ന വികെ 33 – 5 പോസ്റ്റിന് സമീപത്താണ് തേക്ക് നിൽക്കുന്നത്. എല്ലാ മാസവും വൈദ്യുതി കമ്പികളിൽ ചാഞ്ഞ് അപകടകരമായി നിൽക്കുന്ന ശിഖരങ്ങൾ മുറിക്കാൻ വരുന്നവർ ഇത് കണ്ടില്ലെന്നതാണു അതിശയം. ദിവസേന വിദ്യാർഥികളുൾപ്പെടെ 100 കണക്കിന് ആളുകളാണ് ഇതു വഴി നടന്ന് പോകുന്നത്.
അപകടമുണ്ടാകുന്നത് വരെ കാത്തിരിക്കാതെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]