
കുന്നിക്കോട് ∙ ഹരിത കർമസേന മാലിന്യം ശേഖരിച്ച് ഇടുന്ന സ്ഥലം നിറഞ്ഞു കവിഞ്ഞു. എന്നിട്ടും എംസിഎഫ് തുറന്നു നൽകുന്നില്ല.
ചന്തയിൽ എക്സൈസ് റേഞ്ച് ഓഫിസിനു സമീപത്തായാണു മാലിന്യം ശേഖരിക്കുന്നത്. ഇവിടെ ചന്തയുടെ ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടങ്ങളാണ് ഇവർക്കു വിട്ടു നൽകിയത്.
ഈ കെട്ടിടങ്ങൾ പൂർണമായി നിറയുകയും പുറത്തേക്കും മാലിന്യച്ചാക്കുകൾ അടുക്കി വച്ചു വഴി പോലും ഇല്ലാത്ത അവസ്ഥയാണു നിലവിൽ. മഴ ശക്തമായതോടെ മാലിന്യം വേർതിരിക്കാൻ കഴിയുന്നില്ലെന്നും അംഗങ്ങൾ പറയുന്നു.
പ്ലാസ്റ്റിക്, ചില്ല് എന്നിവയുൾപ്പെടെ ഇവർ ശേഖരിക്കുന്നുണ്ട്. ചാക്കുകളിലാക്കി അടുക്കിവച്ച മാലിന്യക്കൂമ്പാരത്തിന് ഇടയിൽ വിഷജീവികൾ ഉണ്ടെന്നും ഇവിടം തീരെ സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു.
ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചാണ് ആവണീശ്വരത്ത് എംസിഎഫ് നിർമിച്ചത്. തുറക്കണമെന്ന് യുഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണം നടത്തുന്ന എൽഡിഎഫിന്റെ എതിർപ്പു കാരണം ആണ് ഇതു നടക്കാത്തത്.
എംസിഎഫ് തുറന്നു നൽകണമെന്നാവശ്യപ്പെട്ട് നിയമനടപടികളിലേക്കു പോകുമെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]