
പത്തനാപുരം ∙ പുന്നല – കറവൂർ പാതയിൽ ബസ് സർവീസ് നിലച്ചതോടെ ദുരിതത്തിലായ വിദ്യാർഥികൾക്കായി സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു കെഎസ്ആർടിസി ഡിപ്പോയിലേക്കു മാർച്ച് നടത്തി. സമാന്തര സർവീസുകളെ ആശ്രയിക്കുന്ന വിദ്യാർഥികൾക്ക് പ്രതിദിനം 30 രൂപ മുതൽ 150 രൂപ വരെ മുടക്കേണ്ട
അവസ്ഥയാണിപ്പോൾ. ഇത്തരം വാഹനങ്ങൾ മിക്കതും അമിതകൂലിയാണ് ഈടാക്കുന്നത്.
പള്ളിമുക്ക് – പുന്നല – കറവൂർ – അലിമുക്ക് റോഡിന്റെ തകർച്ചയെത്തുടർന്ന് ആണ് കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എന്നിവ സർവീസ് നിർത്തിയത്.
ടൗൺ ചുറ്റി ഡിപ്പോയിലേക്കു നടന്ന മാർച്ചിന് ഒടുവിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി സംസാരിച്ച നേതാക്കൾ, അടിയന്തിര നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നു മുന്നറിയിപ്പു നൽകി. രാവിലെയും വൈകിട്ടും പുന്നലയിലേക്കു ബസ് സർവീസ് നടത്താമെന്നു നേതാക്കൾക്ക് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയ ശേഷമാണു സമരം അവസാനിപ്പിച്ചത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ.യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബി അധ്യക്ഷനായി.
റിനോ രാജു, എസ്.ശ്യാം, റിജു കെ.ജയിംസ്, ശംഭു അജിത്ത്, സൽമാൻ, അനന്തൻ, അക്ബർ, അജിൻ, അനീഷ് കുറുപ്പ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]