കരുനാഗപ്പള്ളി ∙ അങ്കണവാടികളും സ്കൂളുകളും കോളജുകളും മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്ത് ഏറെ മുന്നിലാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. നഗരസഭ 9–ാം ഡിവിഷനിലെ 35–ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം അങ്കണവാടികൾ ഉള്ളതു നമ്മുടെ സംസ്ഥാനത്തു മാത്രമാണ്. ലോകത്ത് പല സ്ഥലങ്ങളിലും ഉള്ളതിനേക്കാൾ മികച്ച ആരോഗ്യ സംവിധാനങ്ങളാണു കേരളത്തിലുള്ളത്. ഒരു വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന വീട്ടമ്മയെ പൂച്ച മാന്തിയപ്പോൾ പേ വിഷ ബാധക്കെതിരെയുള്ള കുത്തി വയ്പ് എടുക്കാൻ അവിടുത്തെ ആശുപത്രികളിൽ രണ്ടാഴ്ചത്തെ താമസം വരുമെന്നാണ് അറിയിച്ചത്.
അവർ വേഗത്തിൽ നാട്ടിലെത്തി പേ വിഷ ബാധക്കെതിരെയുള്ള കുത്തി വയ്പ് എടുക്കുകയായിരുന്നു. ഇവിടെ പേവിഷ ബാധയ്ക്കെതിരെയുള്ള കുത്തിവയ്പ് ഒരു മണിക്കൂർ താമസിച്ചാൽ നമ്മളെല്ലാം ബഹളമുണ്ടാക്കുകയാണ് പതിവ്.
എല്ലാ മേഖലകളിലും ഏറെ വികസന പ്രവർത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. നഗരസഭയുടെ 2019 – 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഭൂമിയിൽ മുൻ എംഎൽഎ ആർ.രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് അങ്കണവാടി കെട്ടിടം നിർമിച്ചത്.
സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
മുനിസിപൽ എൻജിനീയർ എം.കെ.ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷയും വാർഡ് കൗൺസിലറുമായ ഷഹ്ന നസീം, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, നഗരസഭാ അധ്യക്ഷൻ പടിപ്പുര ലത്തീഫ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഡോ.
പി.മീന, എം.ശോഭന, റജി കരുനാഗപ്പള്ളി, കോട്ടയിൽ രാജു, ഐസിഡിഎസ് സൂപ്പർവൈസർമാരായ റാണി കെ.ശ്രീധർ, ഷാജിത, അങ്കണവാടി വർക്കർ മായാദേവി, ഐസിഡിഎസ് സിഡിപിഒ ജിനി ജോൺ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ നിസാം ബായി, പ്രവീൺ മനയ്ക്കൽ, പി.സോമരാജൻ, നഗരസഭ കൗൺസിലർമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]