
കരുനാഗപ്പള്ളി ∙ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയുള്ള എല്ലാ മേഖലകളിലും നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം തീരദേശ സംരക്ഷണ പ്രവർത്തനവും പ്രധാനപ്പെട്ട കാര്യമാണെന്നും അതിന് ഒരുമിച്ചു പ്രവർത്തിക്കാമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ.
തീരത്തോടു ചേർന്നുള്ള കുഴിത്തുറ ഗവ. ഫിഷറിസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പണികഴിപ്പിച്ച 2 ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരു ബെൽറ്റ് പോലെ കായലിനും കടലിനും മധ്യ ഭാഗത്തായി കിടക്കുന്ന സ്ഥലമായ ആലപ്പാടിന്റെ തീരത്തെ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും അതിനുള്ള നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 100 കോടി രൂപ ചെലവിട്ട് ജീവൻ ട്യൂബ് പദ്ധതി നടപ്പിലാക്കും.
പൂന്തുറയിൽ നടപ്പിലാക്കിയ ഇതിന്റെ പൈലറ്റ് പ്രോജക്ട് വിജയകരമായതിനെത്തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ കുറെ സ്ഥലത്തു കൂടി ഇതു നടപ്പിലാക്കുന്നത്. കടലിനോടു ചേർന്ന് അടിത്തട്ട് കുഴിച്ച് ആഴം കൂട്ടി, തിരകളുടെ ശക്തി കുറച്ച്, കടൽ കരയിലേക്കു കയറുന്നതിന്റെ ശക്തി കുറയ്ക്കുന്നതാണു ജീവൻ ട്യൂബ് പദ്ധതി. കടൽ കരയിലേക്കു കയറുന്നതു തടയുന്നതിന് ഏറെ വർഷങ്ങൾക്കു മുൻപു തന്നെ ഒരു സിദ്ധാന്തം അവതരിപ്പിച്ച ഡോ.
വി.വി.വേലുക്കുട്ടി അരയന്റെ ലേഖനവും ജീവൻ ട്യൂബ് പദ്ധതിക്കു പ്രചോദനമായി. നിലവിലുള്ള രീതികൾ പലതു ചെയ്തിട്ടും കടൽ കയറി കര ഇല്ലാതായി കൊണ്ടിരിക്കുന്നതു തടയാൻ കഴിഞ്ഞിട്ടില്ലെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷനായി.
ആലപ്പാട് പഞ്ചായത്തിലെ കടലേറ്റ സാധ്യതാ പ്രദേശത്തു പുലിമുട്ട് നിർമിക്കുന്നതിനായി 172.3 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടും മന്ത്രിസഭയുടെ പ്രത്യേക അംഗീകാരത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിൽ ഈ ഫയൽ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായെന്നും ഈ പദ്ധതി അംഗീകരിച്ച് ആലപ്പാടിന്റെ തീരം സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും സി.ആർ.മഹേഷ് എംഎൽഎ അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രി ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെടുത്തി.
മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിരുദ്ധൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്ത രമേശ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.പ്രിൻസ്, സംസ്ഥാന തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഇ.കെന്നഡി, പിടിഎ പ്രസിഡന്റ് എൻ.ബിനുമോൻ, പ്രിൻസിപ്പൽ ആർ.പ്രീത, ഹെഡ്മിസ്ട്രസ് എൽ.ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, സ്ഥിരം സമിതി അധ്യക്ഷ മായ അഭിലാഷ്, പഞ്ചായത്ത് അംഗങ്ങളായ ആർ.രമ്യ, പി.ലിജു, പ്രജിത്ത് വാമനൻ, പ്രസീത കുമാരി, കൊല്ലം ഡിഡിഇ കെ.ഐ.ലാൽ, ഡിഇഒ എസ്.സുനിത, എഇഒ അജയകുമാർ, എസ്എംസി ചെയർപേഴ്സൺ ഗിമീഷ്, കുഴിത്തുറ ഗ്രാമ സേവ സംഘം പ്രസിഡന്റ് സുധേഷ് അമ്പാടി, പറയകടവ് സുഗുണാനന്ദ വിലാസം കരയോഗം പ്രസിഡന്റ് ശ്രീകുമാർ, ആലപ്പാട് എസ്എസ്വി കരയോഗം പ്രസിഡന്റ് പി.വിഭു, ശ്രായിക്കാട് പശ്ചിമേശ്വരം കരയോഗം പ്രസിഡന്റ് ലിജിമോൻ, കുഴിത്തുറ കുരുക്കശ്ശേരിൽ ദേവസ്വം പ്രസിഡന്റ് എൻ.പ്രസന്നൻ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് അപ്പു തണ്ടാശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]