
പത്തനാപുരം ∙ ടൗണിൽ നെടുംപറമ്പ് മുതൽ കടയ്ക്കാമൺ വരെയുള്ള ഭാഗം അപകടത്തുരുത്ത് ആകുന്നു. 3 ദിവസത്തിനിടയിൽ 3 അപകടങ്ങളാണ് ഇവിടെ നടന്നത്.
നടുക്കുന്ന് പോസ്റ്റ് ഓഫിസിനു മുന്നിൽ ഇന്നലെ പുലർച്ചെ മിൽക്ക് വാൻ റോഡ് വശത്തേക്ക് ഇടിച്ചു കയറിയതാണ് ഏറ്റവും ഒടുവിലത്തെ അപകടം. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞെങ്കിലും ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടെന്നാണു വിവരം. കഴിഞ്ഞ ദിവസം നെടുംപറമ്പ് ജംക്ഷനു സമീപത്തായി ഗുഡ്സ് ലോറി മറിഞ്ഞിരുന്നു.
അതിനു മുൻപ് ടോറസും ലോറിയും കൂട്ടിയിടിച്ച് ലോറി തവിടുപൊടിയായിരുന്നു.
റോഡിന്റെ അശാസ്ത്രീയതയും അമിതവേഗവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുനലൂർ – മുവാറ്റുപുഴ റോഡിന്റെ നവീകരണത്തിന് ശേഷം പത്തനാപുരം – പുനലൂർ ഭാഗം പൂർണമായും അപകട മേഖലയാണ്.
അലൈൻമെന്റിൽ വരുത്തിയ മാറ്റങ്ങളാണ് റോഡിന്റെ അപകടാവസ്ഥയുടെ മൂല കാരണം. സർവേ നടത്തി കല്ലിട്ട
ഭാഗങ്ങൾ പോലും ഏറ്റെടുക്കാതെയാണു റോഡ് ടാർ ചെയ്തത്. ഇന്നലെ അപകടമുണ്ടായ നടുക്കുന്ന് മുതൽ പള്ളിമുക്ക് വരെയുള്ള ഭാഗത്ത് ഒരിഞ്ച് ഭൂമി പോലും ഏറ്റെടുത്തിട്ടില്ല.
കടയ്ക്കാമൺ മുതൽ മുക്കടവ് വരെ രാഷ്ട്രീയ ഇടപെടലാണ് ഭൂമിയേറ്റെടുക്കലിനു തടസ്സമായത് എന്ന് ആക്ഷേപമുണ്ട്. രാഷ്ട്രീയ പിന്തുണ ഇല്ലാത്തവരുടെ ഭൂമി ഏറ്റെടുക്കുകയും ചെയ്തു.
ഉയർത്തേണ്ട സ്ഥലങ്ങളിൽ ആവശ്യത്തിന് ഉയർത്താതെയും വളവ് നിവർത്താതെയും നിർമിച്ച റോഡിൽ മഴ പെയ്താൽ അപകടങ്ങൾ പതിവായി.
ചാറ്റൽ മഴ പെയ്താൽ പോലും ഇതു വഴി വാഹനം ഓടിക്കാൻ ആളുകൾക്കു ഭയമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]