
ജോലിക്കിടയിൽ അൽപം ഡാൻസ് ആയാലോ?; ആടിപ്പാടി അഭിലാഷ്: ഒപ്പം കൂടി യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ജോലിക്കിടയിൽ അൽപം ഡാൻസ് ആയാലോ? ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രക്കിടയിൽ യാത്രക്കാരോടൊപ്പം ചുവട് വച്ച് വൈറൽ ആയിരിക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം കൊല്ലം യൂണിറ്റ് കോഓർഡിനേറ്ററായ എ.അഭിലാഷ്. 2 ദിവസം മുൻപ് നടത്തിയ കൊല്ലം–ഗവി ട്രിപ്പിനിടയിൽ യാത്രക്കാരിലാരോ പകർത്തിയ വിഡിയോയാണ് വൈറലായത്.
ഷാർജ ടു ഷാർജ സിനിമയിലെ ദിൽ ദിൽ സലാം സലാം എന്ന ഗാനത്തിനാണ് അഭിലാഷിന്റെ വെറൈറ്റി സ്റ്റെപ്പുകൾ. ‘‘ ഒരിക്കൽ കെഎസ്ആർടിസിയിൽ ഉല്ലാസയാത്ര നടത്തുന്നവർ വീണ്ടും വരണമെന്നാണ് ആഗ്രഹം. അവരിലൊരാളായി ജോലി ചെയ്യുമ്പോഴാണ് അവർക്കും എനിക്കും സന്തോഷം ലഭിക്കുന്നത്.’’– അഭിലാഷ് പറയുന്നു.
വിഡിയോ വൈറലായത് കണ്ട് അഭിലാഷിനെ ആദ്യം വിളിച്ചത് ഭാര്യ അനുപമയാണ്. സ്ത്രീകൾക്കിടയിൽ നിന്നു ഡാൻസ് ചെയ്യാത്തതിനാൽ ഇത്തവണ തന്നെ വെറുതെ വിട്ടിരിക്കുന്നുവെന്നായിരുന്നു ഭാര്യയുടെ രസകരമായ കമന്റ്. ബജറ്റ് ടൂറിസം സെൽ ജില്ലാ കോഓർഡിനേറ്ററായ ജി.കെ.മോനായിയും ഡ്രൈവർ ബിജുവുമുൾപ്പെടെ കട്ട സപ്പോർട്ടാണ് അഭിലാഷിന് നൽകുന്നത്.ചവറ തെക്കുംഭാഗം സ്വദേശിയാണ്. 7 വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന അഭിലാഷ് 3 വർഷം മുൻപാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിച്ചു തുടങ്ങിയത്. ഇതുപോലെ ഒരു കോഓർഡിനേറ്ററുണ്ടെങ്കിൽ കെഎസ്ആർടിസി ട്രിപ്പുകൾ പൊളിയാകുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.