
കാട്ടുപന്നിയെ വേട്ടയാടിയ അഭിഭാഷകൻ അറസ്റ്റിൽ
അഞ്ചൽ ∙ കൂറ്റൻ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയുമായി കാറിൽ കടക്കുന്നതിനിടെ അഭിഭാഷകനെ വനപാലകർ പിടികൂടി. ഭാരതീപുരം സ്വദേശി അജിലാലാണു പിടിയിലായത്.
ഇന്നലെ രാവിലെ ഭാരതീപുരം മറവൻചിറയ്ക്കു സമീപത്തു വച്ചാണ് അറസ്റ്റ് ചെയ്തത്. ഏഴംകുളം വനത്തിൽ പന്നിപ്പടക്കം ഉപയോഗിച്ചാണു വേട്ടയാടിയത്.
100 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള പന്നിയാണു ചത്തത്. പന്നിയുടെ ജഡം മറവു ചെയ്തു.
വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുപന്നിയെ അനുവാദമില്ലാതെ കൊല്ലുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]