പത്തനാപുരം∙ സെന്റ് സ്റ്റീഫൻസ് കോളജിലെ വുമൺ സെൽ, കേരള സ്റ്റേറ്റ് വുമൺ ഡെവലപ്മെന്റ് കോർപ്പറേഷൻ, ഹരിതകേരളം മിഷൻ, ഐക്യുഎസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതാദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റും ചൈതന്യ പ്രാണിക് ഹീലിംഗ് & ട്രെയിനിങ് സെന്ററിന്റെ ഡയറക്ടറുമായ റവ.
ഫാ. ഡോ.
ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മണിലേഖ.പി വിദ്യാർഥികൾക്ക് മെന്‍സ്ട്രുവല്‍ കപ്പ് നൽകി. വിദ്യാർഥിനികൾക്ക് ‘മെന്‍സ്ട്രുവല്‍ കപ്പ് ശുചിത്വവും’ എന്ന വിഷയത്തിൽ ഹരിതകേരളം മിഷൻ പത്തനാപുരം ബ്ലോക്ക് കോഡിനേറ്ററായ സുനിത മുസ്തഫ, ‘എംപവേർഡ് ടു എക്സൽ: ഗിവ് ടൈം ഗെയിൻ എക്സലൻസ്’ എന്ന വിഷയത്തിൽ റവ.
ഫാ. ഡോ.
ജേക്കബ് ജോൺ എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നയിച്ചു. ഈ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.
ബിജു.എ, വുമൺ സെൽ കൺവീനർ ഡോ. സിനു.ജെ.വർഗ്ഗീസ്, പട്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിലേഖ.പി, ഡോ.ബ്ലെസി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

